കാൻ ഫിലിം ഫെസ്റ്റിവൽ എന്നും ആഘോഷിക്കുന്ന ബോളിവുഡ് താരമാണ് ഐശ്വര്യ റായ്. ഇത്തവണയും മകൾ ആരാധ്യയ്ക്ക് ഒപ്പമാണ് ഐശ്വര്യയെത്തിയത്.
മെറ്റാലിക് ഗോൾഡൺ ഷെയ്ഡിലുള്ള ഫിഷ് കട്ട് ഗൗൺ അണിഞ്ഞാണ് ആദ്യദിനം ഐശ്വര്യ ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നത്. മത്സ്യകന്യകയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ഐശ്വര്യയുടെ കോസ്റ്റ്യൂം. അമ്മയുടെ ഡ്രസിന് ഇണങ്ങുന്ന രീതിയിലുള്ള മഞ്ഞനിറത്തിലുള്ള അസിമെട്രിക്കൽ ഡ്രസ് അണിഞ്ഞാണ് കുഞ്ഞു ആരാധ്യയെത്തിയത്. ഇന്നലെ വൈകിട്ടാണ് ഐശ്വര്യ എത്തിയത്. ജീൻസ്- ലോയിസ് സബാജിയാണ് ഐശ്വര്യയുടെ വസ്ത്രത്തിന്റെ ഡിസൈനർ. നൂഡ് ലിപ്പ് ഷെയ്ഡും ബോൾഡ് മസ്കാരയും ഐശ്വര്യയുടെ ലുക്കിന് കൂടുതൽ മിഴിവേകി.
കാനിൽ എത്തിയ വിവരം ഐശ്വര്യറായ് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ദീപികയും പ്രിയങ്ക ചോപ്രയും കങ്കണയുമെല്ലാം കാനിലെ റെഡ് കാർപ്പെറ്റിൽ എത്തിയിരുന്നു. അഞ്ച് വ്യത്യസ്തമായ അപ്പിയറൻസിലാണ് ദീപികയെത്തിയത്.
Aishwarya Rai #Cannes pic.twitter.com/T0Uox1BSCW
— CFF Fashion (@cannesfashion19) May 19, 2019
Like mother like daughter 💃💃Cannes Queen Aishwarya #AishwaryaRaiBachchan #AishwaryaAtCannes Hot 🔥🔥🔥 pic.twitter.com/5Wuv6JlnuN
— Aishwarya Rai World (@WorldAishwarya) May 19, 2019