സണ്ണി വയിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രമായ ജിപ്സിയുടെ ട്രെയ്ലർ പുറത്തിറക്കി. ലാൽ ജോസും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് . ജീവയാണ് നായകവേഷത്തിലെത്തുന്നത്. സഖാവ് ബാലൻ എന്ന കഥാപാത്രത്തെയാണ് സണ്ണി വയ്ൻ അവതരിപ്പിക്കുന്നത്. മികച്ച തമിഴ് ചിത്രത്തിനുള്ള 2016 ലെ ദേശീയ പുരസ്കാരം നേടിയ ജോക്കറിന്റെ സംവിധായകൻ രാജു മുരുകനാണ് ചിത്രം ഒരുക്കുന്നത്. തിരക്കഥയും സംവിധായകന്റേതാണ്. രാജുവിന്റെ നാലാമത് ചിത്രമായ ജിപ്സി സമകാലിക രാഷ്ട്രീയ സംഭവങ്ങളെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.
സണ്ണി വയ് ൻ ഇപ്പോൾ അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തൊടുപുഴയിലാണ്. 96 എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി .ജെ .കൃഷ്ണനാണ് സണ്ണിയുടെ നായിക.