രോഗപ്രതിരോധശക്തിയാണ് പിസ്തയുടെ പ്രധാന ഗുണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കും. മസ്തിഷ്കത്തിന്റെ പ്രവർത്തനം ഊർജ്ജിതമാക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ചർമം, മുടി എന്നിവയുടെ ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്താനും യൗവനം നിലനിറുത്താനും പിസ്ത സഹായിക്കും. കാത്സ്യം, അയേൺ, സിങ്ക് , വിറ്റാമിൻ എ, ബി 6, വിറ്റാമിൻ കെ, സി, ഇ , ബീറ്റാ കരോട്ടിൻ, ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ എന്നിവയുടെ മികച്ച കലവറയാണിത്.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. പിസ്തയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിലനിറുത്തും. പ്രമേഹമുള്ളവർ ദിവസവും രണ്ടോ മൂന്നോ പിസ്ത കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം. അമിതവണ്ണം തടയാൻ സഹായകം. ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റുകയും ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കാഴ്ചശക്തി വർദ്ധിപ്പിക്കാനും മികച്ചതാണ് പിസ്ത.