petrol-diesel

ന്യൂഡൽഹി :ലോക്സഭാ തിരഞ്ഞെടുപ്പിന്‌റെ അവസാനഘട്ട പോളിംഗിന് തൊട്ടുപിന്നാലെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ വ‌ർദ്ധനവ്.പെട്രോളിന് തിങ്കളാഴ്ച 8-10 പൈസയും, ചൊവ്വാഴ്ച ലിറ്ററിന് 5 പൈസയുമാണ് വർദ്ധിച്ചിരിക്കുന്നത്. ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ 71.17 രൂപയും മുംബൈയിൽ 76-78 രൂപയുമാണ് വില.പെട്രോളിനെപ്പോലെത്തന്നെ ഡീസലിനും വില കൂടിയിട്ടുണ്ട്. ഇന്നലെ 15-16പൈസയും ഇന്ന് 9-10 പൈസയുമാണ് വില കൂടിയിരിക്കുന്നത്.ഡൽഹിയിൽ ഒരു ലിറ്റർ ഡീസലിന് 66.20 രൂപയും മുംബൈയിൽ 69.36 രൂപയുമാണ് വില.തിരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കുന്ന സമയത്ത് രാജ്യത്ത് പെട്രോൾ,ഡീസൽ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടില്ല.

അതേസമയം തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് അഞ്ച് പൈസ വർദ്ധിച്ച് 74.37രൂപയും ഡീസലിന് 9 പൈസ വർദ്ധിച്ച് 71.10 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ തിരുവനന്തപുരത്ത് പെട്രോളിന് 9 പൈസയും ഡീസലിന് 16 പൈസയും കൂടിയിരുന്നു.പെട്രോൾ ലിറ്ററിന് 74.32രൂപയും ഡീസൽ 71.01 രൂപയുമായിരുന്നു ഇന്നലത്തെ വില.