geetha

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവും അന്താരാഷ്ട്ര നാണയ നിധിയുടെ ചീഫ് എക്കണോമിസ്റ്റുമായ ഡോ.ഗീതാ ഗോപിനാഥ് രാഷ്ട്രപതിയുടെ 2019ലെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡിന് അർഹയായി. രാഷ്ട്രപതിയെ പ്രതിനിധീകരിച്ച് അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ ഹർഷവർദ്ധൻ ശൃംഗ്‌ള വാഷിംഗ്‌ടണിലെ ഇന്ത്യൻ എംബസിയിൽ വച്ച് പുരസ്‌ക്കാരം സമ്മാനിച്ചു. മുൻ ഭാരതീയ പ്രവാസി അവാർഡ് ജേതാവ് ഡോ.അനിരുദ്ധനും ഗീതാഗോപിനാഥിന്റെ പിതാവ് ടി.വി.ഗോപിനാഥും ചടങ്ങിൽ പങ്കെടുത്തു.