priyanka

ന്യൂഡൽഹി:പതിനേഴാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ച് വീണ്ടും അധികാരത്തിൽ വരുമെന്ന എക്‌സിറ്റ് പോൾ പ്രവചനത്തിന് തൊട്ടുപിന്നാലെ കോൺഗ്രസ് പ്രവർത്തകർക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ശബ്ദ സന്ദേശം.ഇത്തരത്തിലുള്ള കിംവദന്തികൾ മേയ് 23 ന് വോട്ടെണ്ണൽ വരെ ഉണ്ടാകുമെന്ന് പ്രിയങ്ക പറയുന്നു.

' പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ, സഹോദരിമാരെ, സഹോദരന്മാരെ...ഇത്തരത്തിലുള്ള കിംവദന്തികളും എക്‌സിറ്റ് പോൾ പ്രവചനങ്ങളും നിങ്ങളെ നിരുത്സാഹപ്പെടുത്തരുത്.നിങ്ങളുടെ ദൃഢനിശ്ചയത്തെ തകർക്കുകയാണ് ഇതിന്റെയൊക്കെ ലക്ഷ്യം.ഈ കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടത് വളരെ പ്രധാനമാണ്. വോട്ടെണ്ണൽ നടക്കുന്നിടത്തും വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിലും നിരീക്ഷണം തുടരുക.നമ്മുടെ കൂട്ടായ പരിശ്രമങ്ങൾ ഫലപ്രദമായിരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുവെന്ന്'പ്രിയങ്ക ശബ്ദ സന്ദേശത്തിൽ പറയുന്നു.