ലക്‌നൗ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതും വാഹനത്തിൽ കയറ്റിക്കൊണ്ട് പോകുന്നതുമായ ദൃശ്യങ്ങൾ പുറത്ത്. ചില യന്ത്രങ്ങൾ കടകളിലും സ്വകാര്യ വാഹനങ്ങളിലുമാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ട്വിറ്ററിലൂടെ പുറത്ത് വന്ന വീഡിയോയിൽ ആരോപിക്കുന്നു. ഉത്തർപ്രദേശിലെ ചന്ദോലിയിൽ നിന്നുള്ളതാണ് ഒരു വീഡിയോ. ഒരു കൂട്ടമാളുകൾ ഒരു കടയ്‌ക്കുള്ളിലേക്ക് വിവിപാറ്റും വോട്ടിംഗ് മെഷീനുകളും കയറ്റുന്നതായി വിഡിയോയിൽ കാണാം.
ആംആദ്മി പ്രവർത്തകയാണ് മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഈ വീഡിയോ പഞ്ചാബിൽ നിന്നുള്ളതാണെന്നും, രണ്ട് ഇ.വി.എമ്മും വിവിപാറ്റും സെക്യൂരിറ്റികളൊന്നുമില്ലാതെ കാറിൽ കിടക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. ഇതിന് പുറമെ ബീഹാറിലും ഉത്തർപ്രദേശിലും വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. ഉത്തർപ്രദേശിലെ ഒരു സ്ട്രോംഗ് റൂമിൽ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധമുണ്ടായി. എന്നാൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിൽ സുരക്ഷാവീഴ്‌ചയുണ്ടായിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.
വീഡിയോ കാണാം...
some facts and evidence of EVM and filthy Game of BJP.#EVM machines found in a car with no security in Punjab.
— Shalu (@Shalupcrf) May 20, 2019
pic.twitter.com/CtwejdGdxA
Another EVMs video from UP (from Jhansi)
— AAP Panipat (@panipataap) May 21, 2019
Officials claim these are reserve machines. But they have no answer why the movement of EVM was not informed to candidates.
And why reserve EVMs are transported in private vehicles a day after election? #ExitPoll2019
#EVM #EVMHacking pic.twitter.com/MbB6J6D0lx
1. An #EVM (Replacing?) video from #Chandauli,#UP
— Ajnabi (@ajnabi_guy) May 20, 2019
2. People protesting at #Jangipur Mandi Samiti demanding security to #EVMs strongroom. #Ghazipur#LokSabhaElections2019 #BJP_भगाओ_देश_बचाओ
@BJPsoldIndia @kiran_patniak
pic.twitter.com/DskSgQbDgB
https://t.co/DskSgQbDgB