kunchakko-boban

സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ വ്യക്തിയാണ് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ. കുടുംബ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.അത്തരത്തിൽ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചൊരു ചിത്രവും അടിക്കുറിപ്പുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒരു അവാർഡ് നിശയിൽ പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ പോക്കറ്റിൽ കൈ ഇടുന്ന കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലുള്ളത്.'പോക്കറ്റടിക്കാൻ നോക്കുന്ന എന്നെ നോക്കി പേടിപ്പിക്കുന്ന മെഗാസ്റ്റാർ,ഫാൻ ബോയി' എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.ചിത്രം പോസ്റ്റ് ചെയ്ത ഉടൻ തന്നെ ലൈക്കുകളും രസകരമായ കമന്‌റുകളുമായി ആരാധകരും രംഗത്തെത്തി.ചിത്രം വളരെപ്പെട്ടെന്ന് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

മലയാള സിനിമയിൽ പ്രായം പുറകോട്ട് പോയി കൊണ്ടിരിക്കുന്ന കാര്യത്തിൽവ മമ്മൂക്ക പ്രിൻസിപ്പാളും ചാക്കോച്ചൻ ലക്ച്ചറുമാണ്, മമ്മൂക്കയുടെ പോക്കറ്റിൽ നിന്നും കൂളിംഗ് ഗ്ലാസ് മാത്രം അടിച്ചു മാറ്റാനുള്ള പരിപാടി ചാക്കോച്ചൻ നോക്കണ്ടാ... നടക്കൂല, മമ്മൂക്കയുടെ ഗ്ലാമറിന്റെ രഹസ്യ കൂട്ട് കുറിച്ചിട്ട കുറിപ്പ് ഇക്കയുടെ പോക്കറ്റിൽ നിന്നും കട്ടെടുക്കാൻ ശ്രമിക്കുന്ന ചേക്ലേറ്റ് പയ്യൻ ചക്കോച്ചൻ എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്‌