1. ശ്രീനഗറിലെ എയര്‍ ബേസിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗിനെ മാറ്റി. നടപടി, കാശ്മീരില്‍ കോപ്റ്റര്‍ തകര്‍ന്നു വീണ് 7 പേര്‍ മരിച്ച സംഭവത്തില്‍. മിസൈല്‍ അയക്കാന്‍ ഉത്തരവിട്ട എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് അടക്കം അഞ്ച് പേര്‍ക്ക് എതിരെ നടപടിക്ക് സാധ്യത. കോപ്റ്റര്‍ തകര്‍ന്നത് വ്യോമസേനയുടെ വെടിവയ്പ്പിലെന്ന് റിപ്പോര്‍ട്ട്. പാക് ഡ്രോണാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിവയ്പ്പ്.
2. നടപടിക്രമം പാലിക്കാത്തതിനാണ് വ്യോമസേന നടപടി എടുത്തത്. ഫെബ്രുവരി 27നാണ് എം.ഐ 7 ഹെലികോപ്ടര്‍ ശ്രീനഗറിന് സമീപമുള്ള ബാഗ്ദാദില്‍ തകര്‍ന്ന് വീണത്. കോപറ്ററിലുണ്ടായിരുന്ന 6 പേരും ഒരു ഗ്രാമവാസിയുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് വ്യോമസേനയുടെ വീഴ്ച കണ്ടെത്തിയത്
3 തിരുവനന്തപുരം എം.ജി റോഡില്‍ പഴവങ്ങാടിക്ക് സമീപം ചെല്ലം അംബര്‍ല്ലാ മാര്‍ട്ട് എന്ന വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം. കടയ്ക്ക് അകത്തെ മുഴുവല്‍ സാധനങ്ങളും കത്തി നശിച്ചു. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. എയര്‍ പോര്‍ട്ടില്‍ നിന്ന് കൂടുതല്‍ അഗ്നിശമന സേനാ യൂണിറ്റുകളും എത്തി. വ്യാപാര സ്ഥാപനത്തിന് സമീപം ഉണ്ടായിരുന്ന ഒരു വീട്ടിലേക്കും തീപടര്‍ന്നു, വീട്ടുകാരെ സ്ഥലത്ത് നിന്ന് മാറ്റി.
4 എം.ജി റോഡില്‍ പാര്‍ത്ഥാസിന് സമീപമുള്ള കടകളിലേക്കും തീപടരുന്നു. കടയുടെ മുന്നിലെ തീ നിയന്ത്രിച്ചെങ്കിലും പിന്‍ഭാഗത്തെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രിക്കുന്നതിനിടെ ഒരു ഫയര്‍ ഫോഴ്സ് ഉദ്യാഗസ്ഥന് പരിക്കേറ്റു. ചെങ്കല്‍ചൂള സ്റ്റേഷനിലെ സന്തോഷിനാണ് പരിക്കേറ്റത്. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കും എന്ന് സ്ഥലത്ത് എത്തിയ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി
5 വോട്ടിംഗ് മെഷീനുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര സുരക്ഷാ വീഴ്ച എന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. ഇ.വി.എം മെഷീനുകള്‍ മതിയായ സുരക്ഷ ഇല്ലാതെ കടത്തി. യു.പിയിലും ബീഹാറിലും ഹരിയാനയിലും വോട്ടിംഗ് മെഷീനുകള്‍ മാറ്റിയത് വേണ്ടത്ര സുരക്ഷ ഇല്ലാതെ എന്ന് കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി പാര്‍ട്ടികള്‍. ആരോപണങ്ങള്‍ക്ക് പിന്നാലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കുള്ള സുരക്ഷ കൂട്ടി.
6 ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയത്, വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത ഉറപ്പ് വരുത്തണം എന്ന ആവശ്യവുമായി പാര്‍ട്ടികള്‍ ഇന്ന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാനിരിക്കെ. അന്‍പത് ശതമാനം വിവിപാറ്റ് എണ്ണണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ഉള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉച്ചയ്ക്ക് യോഗം ചേരും. കോണ്‍ഗ്രസ്, തൃണമൂല്‍, ബി.എസ്.പി, എസ്.പി, സി.പി.എം നേതാക്കള്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തുന്നത്.
7 പുതിയ നീക്കം, എക്സിറ്റ് പോളുകള്‍ എന്‍.ഡി.എക്ക് ഭൂരിപക്ഷം പ്രവചിച്ച സാഹചര്യത്തില്‍. നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യം തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഒരു നിയോജക മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണം എന്നായിരുന്നു കോടതി ഉത്തരവ്. സര്‍ക്കാര്‍ രൂപീകരണത്തിന് ഒന്നിച്ച് നില്‍ക്കണം എന്ന തന്ത്രമായിരുന്നു ഏഴാംഘട്ട വോട്ടെടുപ്പ് വരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഒന്നാകെ മോദി ഭരണം വീണ്ടും പ്രവചിച്ചതോടെ ആശങ്കയിലാണ് പ്രതിപക്ഷം
8 നരേന്ദ്രമോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണം എന്ന് ആവശ്യത്തില്‍ ഉറച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗം അശോക് ലവാസ. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. സുപ്രീംകോടതി ഇടപെടലിന് ശേഷമാണ് ചട്ടലംഘനങ്ങളില്‍ നടപടി ആരംഭിച്ചത് എന്നും പ്രതികരണം. ലവാസ് വീണ്ടും നിലപാട് അറിയിച്ചത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് യോഗം ചേരാനിരിക്കെ
9 വിയോജിപ്പ് രേഖപ്പെടുത്താത്ത പശ്ചാത്തലത്തില്‍ കമ്മിഷന്‍ യോഗങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനും ലവാസ തീരുമാനിച്ചിരുന്നു. പ്രശ്നപരിഹാരത്തിനായി കമ്മിഷനിലെ മറ്റ് അംഗങ്ങള്‍ കഴിഞ്ഞ ദിവസം ലവാസയുടെ വസതിയില്‍ എത്തി ചര്‍ച്ച നടത്തിയിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ അശോക് ലവാസയ്ക്ക് രണ്ട് കത്തുകളും അയച്ചിരുന്നു
10.17ാം ലോകസഭാ തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമ്പത് തവണ ക്ലീന്‍ ചിറ്റ് നല്‍കിയതിന് എതിരെ ഉയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷനിലും ഭിന്നതയ്ക്ക് കാരണമായത്. മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് തെളിവു സഹിതമുള്ള ആരോപണങ്ങള്‍ പരിശോധിച്ച ശേഷം കമ്മിഷന്‍ നല്‍കിയ ക്ലീന്‍ ചിറ്റ് ആണ് തര്‍ക്കത്തിന് ഇടയാക്കിയത്. ക്ലീന്‍ ചിറ്റ് നല്‍കിയതിന് എതിരായ കമ്മിഷന്‍ അംഗത്തിന്റെ വിയോജിപ്പ് മിനിട്സില്‍ രേഖപ്പെടുത്താത്തതാണ് കമ്മിഷണര്‍ അശോക് ലവാസയെ ചൊടിപ്പിച്ചത്
11 ലോക്സഭ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍ എന്‍.ഡി.എ. ഫലം പുറത്ത് വരാന്‍ ഇനി ഒരു നാള്‍ കൂടി ശേഷിക്കെ എന്‍.ഡി.എ നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും യോഗം ഇന്ന് ചേരും. കേന്ദ്ര മന്ത്രിമാരും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളുമായി പാര്‍ട്ടി ആസ്ഥാനത്ത് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക ചര്‍ച്ച നടത്തും
12.തുടര്‍ന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിമാര്‍ക്ക് അത്താഴ വിരുന്ന് നല്‍കും. ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. 10 സര്‍വേകളില്‍ ഒന്‍പതിലും എന്‍.ഡി.എയ്ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ പുതിയ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള കരുനീക്കങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും
13. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുത് എന്ന് പ്രവര്‍ത്തകരോടെ ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രവചനങ്ങളുടെ ഇരയാകാതെ വോട്ടിംഗ് യന്ത്രങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും കാവല്‍ക്കാരാകണം. അധ്വാനം ഫലം കാണുമെന്നും ജാഗ്രത കൈവിടരുതെന്നും പ്രവര്‍ത്തകര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ പ്രിയങ്ക ഗാന്ധി
14.ആത്മവിശ്വാസം തകര്‍ക്കാനാണ് ഇത്തരം എക്സിറ്റ് പോളുകള്‍ ശ്രമിക്കുന്നത്. അതില്‍ ഒരു തരത്തിലും നിരാശരാകരുതെന്നും നിര്‍ദ്ദേശം. എന്‍.ഡി.എ വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ആണ് പ്രവര്‍ത്തകര്‍ക്ക് പ്രിയങ്കയുടെ സന്ദേശം