fuykg

ന്യൂഡൽഹി: തിര‌ഞ്ഞടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. 'ഒരു മോശം പണിക്കാരനാണ് തന്റെ പണിയായുധങ്ങളെ കുറ്റം പറ‌യുന്നതെ'ന്ന് പറ‌‌ഞ്ഞുകൊണ്ട് തിര‌‌ഞ്ഞെടുപ്പ് കമ്മീഷനെതിരെയുയർന്ന വിമർശനങ്ങളെയും അദ്ദേഹം തളളി. തിര‌ഞ്ഞെടുപ്പ് സമയത്ത് കമ്മിഷന്റെ പ്രവർത്തനങ്ങൾക്കെതിരെ കോൺഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടേയും ഭാഗത്തുനിന്നും വ്യാപകമായും വിമർശനം ഉയർന്നിരുന്നു.

'ഈ സ്ഥാപനങ്ങൾക്ക് യാതൊരു പ്രശ്നങ്ങളുമില്ല. ഏറെ നാളത്തെ പാരമ്പര്യം അവകാശപ്പെടാവുന്നവയാണ് അവ. ഒരു നല്ല ജോലിക്കാരനാണ് അവന്റെ കൈയിലുളള പണിയായുങ്ങൾ നന്നായി ഉപയോഗിക്കാൻ പറ്റുക. ഈ സ്ഥാപന‌‌ങ്ങൾ ശക്തിപ്പെടുത്തണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇവ നല്ല രീതിയിൽ പ്രവർത്തിക്കുന്നവയാണെന്നും നിങ്ങൾ മനസ്സിലാക്കണം.ഇന്ത്യയിൽ ജനാധിപത്യം ശക്തിപ്പെട്ടതും തിരഞ്ഞെടുപ്പുകൾ നല്ല രീതിയിൽ നടന്നതുകൊണ്ടാണ്. അവരെ വിമർശിക്കരുത്.'പ്രണബ് മുഖർജി പറ‌ഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ട്വിറ്ററിൽ രംഗത്ത് വന്ന് ഒരു ദിവസത്തിന് ശേഷമാണ് പ്രണബ് മുഖർജിയുടെ അഭിപ്രായം വരുന്നത്. തലമുതിർന്ന കോൺഗ്രസ് നേതാവ് കൂടിയാണ് പ്രണബ് മുഖർജി.