ghjgyhj

മുംബയ്: ലോക്സഭാ തിര‌ഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രവർത്തനത്തെ പുകഴ്ത്തി ശിവസേന. ശിവസേനയുടെ ഈ അപ്രതീക്ഷിത അഭിപ്രായ പ്രകടനത്തിൽ ബി.ജെ.പി പാളയത്തിൽ ആശങ്കയുണ്ട്. ശിവസേനാ മുഖപത്രമായ 'സാമ്ന'യിലൂടെയാണ് ഈ പ്രസ്താവന പുറത്തുവന്നത്. രാഹുലിന് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് എത്താനാവശ്യമായ സീറ്റുകൾ രാഹുൽ ഗാന്ധി നേടുമെന്നും ശിവസേന അഭിപ്രായപ്പെട്ടു. പ്രിയങ്കയും നല്ല പ്രകടനം കാഴ്ച്ചവെച്ചുവെന്നും ശിവസേന പറഞ്ഞു.

എന്നാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും ശിവസേന പറയുന്നു.

മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യം മികച്ച വിജയം നേടുമെന്നും 'സാമ്ന' പറയുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിര‌ഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയം നേടിയ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും ബി.ജെ.പി വിജയം നേടുമെന്നും ശിവസേന പറയുന്നു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ഏത്താൻ രാഹുൽ ഗാന്ധിക്ക് ആയില്ലെങ്കിലും ഇത്തവണ അതിന് സാധിക്കും. ഇത് തീർച്ചയായും രാഹുൽ ഗാന്ധിയുടെ വിജയമാണ്. ശിവസേന വ്യക്തമാക്കി.