ദുബായ്:ദുബായിൽ ഉണ്ടായെന്ന് പറയുന്ന വിമാനാപകടത്തിന്റെ സത്യാവസ്ഥ പുറത്ത്. വാഹനാപകടത്തെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നാണ് ദുബായ് ജനറൽ സിവിൾ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴിയാണ് വാഹനാപകടത്തിന്റെ വാർത്തകൾ ഏറ്റവും കൂടുതൽ പ്രചരിച്ചത്. വ്യോമയാന വിഭാഗവുമായി ബന്ധപ്പെട്ട എല്ലാ വിശ്വസിനീയമായ വാർത്തകളുടേയും ഉറവിടം തങ്ങളാണെന്നും ഏവിയേഷൻ അതോറിറ്റി പറയുന്നുണ്ട്.
ദുബായിൽ വ്യോമഗതാഗതം സുഗമമായി ഒരു കുഴപ്പവുമില്ലാതെ നടക്കുന്നുണ്ടെന്നാണ് ദുബായ് അന്താരാഷ്ട്ര ഫ്ളൈറ്റ് ട്രാക്കർ പറയുന്നത്. ദുബായിലേക്ക് വരുന്ന വിമാനങ്ങളിൽ കൊളംമ്പോയിൽ നിന്നുമുളള ഒരു വിമാനം മാത്രമാണ് റദ്ദാക്കിയത്. ഇതിൽ നാല് വിമാനങ്ങൾ എത്താൻ താമസമെടുത്തു. ദുബായിൽ നിന്നും പുറപ്പെടുന്ന ഒരു വിമാനവും ഇതുവരെ റദ്ദാക്കുകയോ ക്യാൻസൽ ചെയ്യുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞയാഴ്ച്ച, യു.കെ രജിസ്ട്രേഷനിലുളള നാല് പേർക്ക് ഇരിക്കാവുന്ന ഒരു വിമാനം ദുബായ് അന്താരാഷ്ട്ര വിമാനതാവളത്തിനരികിൽ തകർന്ന് വീഴുകയും നാല് പേർ മരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് വിമാനത്താവളം ഒരു മണിക്കൂർ നേരത്തേക്ക് അടച്ചിട്ടിരുന്നു. ഈ കാരണം കൊണ്ടാണ് ഇവിടെ വൻ വിമാനാപകടം നടന്നുവെന്ന മട്ടിലുളള വാർത്തകൾ പരക്കുന്നത്.