കൊച്ചി: കേന്ദ്രസർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്‌ത്രീശാക്‌തീകരണ സംഘടനയായ മഹാത്‌മ എജ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്‌റ്റിന്റെ (എം.ഇ.സി.ടി തിരുവനന്തപുരം) മോണ്ടിസോറി/പ്രീ പ്രൈമാറി അദ്ധ്യാപന പരിശീലന കോഴ്‌സുകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിപ്ളോമ ഇൻ മോണ്ടിസോറി എജ്യൂക്കേഷൻ (ഡി.എം.എഡ്), പോസ്‌റ്റ് ഗ്രാജ്വേറ്ര് ഡിപ്ളോമ ഇൻ മോണ്ടിസോറി എജ്യൂക്കേഷൻ (പി.ജി.ഡി.എം.എഡ്), പ്രൊഫഷണൽ ഡിപ്ളോമ ഇൻ പ്രീ പ്രൈമറി ടീച്ചർ ട്രെയ്‌നിംഗ് (പി.ഡി.പി.പി.ടി) എന്നിവയാണ് കോഴ്‌സുകൾ.
റെഗുലർ, ഹോളിഡേ ബാച്ചുകളിലായി പഠിക്കാൻ എല്ലാ ജില്ലകളിലും സൗകര്യമുണ്ട്. പിന്നാക്ക വിഭാഗക്കാർക്ക് പ്രിലിമിനറി മാർക്കടിസ്ഥാനത്തിൽ ഫീസിളവുണ്ട്. ഫോൺ: 90726 89008