തിരുവനന്തപുരം: ഇന്ന് രാവിലെ മുതൽ സംസ്ഥാനത്തെ ഒട്ടുമിക്ക ബിവറേജസ് ഔട്ട് ലെറ്റുകളിലും കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. എന്താണ് കാര്യമെന്ന് മനസിലാകാതെ ജീവനക്കാരും അമ്പരന്നു. തിരഞ്ഞെടുപ്പ് വോട്ടണ്ണെൽ പ്രമാണിച്ച് നാളെ മുതൽ സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കുമെന്ന് പ്രചരണമാണ് സംഭവത്തിന് പിന്നിലെന്ന് ഒടുവിലാണ് എല്ലാവർക്കും മനസിലായത്.
എന്നാൽ ഇത് തെറ്റാണെന്ന് എക്‌സൈസ് കമ്മിഷണറുടെ ഓഫിസും ബിവറേജസ് കോർപറേഷനും അറിയിച്ചു കഴിഞ്ഞു. 23ന് മാത്രമായിരിക്കും സംസ്ഥാനത്തു ഡ്രൈ ഡേ. ഏപ്രിൽ മാസം തന്നെ ഇക്കാര്യം തീരുമാനിച്ചതാണ്. വ്യാജപ്രചരണത്തെ തുടർന്ന് ക്‌സൈസ് കമ്മിഷണർ ഓഫിസിലേക്കു കോളുകളാണ് എത്തിയത്. ഇതിനെ തുടർന്നാണ് വിശദീകരണവുമായി ഉദ്യോഗസ്ഥർ തന്നെ എത്തിയത്.