ford

ഡിട്രോയിറ്ര്: പ്രവർത്തന പുനഃക്രമീകരണത്തിന്റെയും ചെലവ് ചുരുക്കലിന്റെയും ഭാഗമായി ആഗോള തലത്തിൽ 7,000 'വൈറ്റ്-കോളർ" ജീവനക്കാരെ പിരിച്ചുവിടാൻ പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ ഫോഡ് ഒരുങ്ങുന്നു. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ പത്തു ശതമാനമാണിത്. ഈമാസം തന്നെ പിരിച്ചുവിടൽ പൂർത്തിയാക്കും. അമേരിക്കയിൽ ഇതിനകം 1,500 പേരെ പിരിച്ചുവിട്ടു. 500 പേരെക്കൂടി ഈയാഴ്‌ച ഒഴിവാക്കും.