കാസർകോട്: പെട്ടി പൊട്ടിക്കുന്നതിനു മുൻപേ ഉണ്ണിത്താന്റെ വിജയഗാനമിറക്കി യു.ഡി.എഫ് പ്രവർത്തകർ. ഉണ്ണിത്താനെ പുകഴ്‌ത്തിയും വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ചും പുറത്തിറങ്ങിയ ഓഡിയോ വാട്‌സ് ആപ്പിൽ പ്രചരിച്ചു തുടങ്ങി. സർക്കാരിനെയും എൽ.ഡി.എഫിനെയും ഗാനത്തിൽ വിമർശിക്കുന്നു.
അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമയിൽ മത്സരിച്ച കോൺഗ്രസ് നേതാവ് കെ.
സുധാകരന്റെ ഗതിയാണ് ഉണ്ണിത്താനു വരാൻ പോകുന്നതെന്ന് സി.പി.എം പ്രവർത്തകർ പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിന് തലേന്നാൾ തന്നെ 'വിജയിക്കുന്ന' സുധാകരനെ ആനയിക്കാൻ പ്രത്യേക വാഹനവും പാട്ടും യു.ഡി.എഫ് ഒരുക്കിയിരുന്നു. ഫലം വന്നപ്പോൾ സുധാകരൻ തോൽക്കുകയും കെ. കുഞ്ഞിരാമൻ ജയിക്കുകയും ചെയ്തു. ഉണ്ണിത്താനു വേണ്ടി ഇറക്കിയ പാട്ടും പാഴാവുമെന്ന് സി.പി.എമ്മിന്റെ സൈബർ സഖാക്കൾ പറയുന്നു.