പി.ജി. : തീയതി നീട്ടി
ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓൺലൈനായി 29ന് വൈകിട്ട് അഞ്ചുവരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
കൂടുതൽ വിവരങ്ങൾ cap.mgu.ac.in ൽ. ഇമെയിൽ: pgcap@mgu.ac.in.
പരീക്ഷ തീയതി
നാലാം വർഷ ബി.ഫാം (2015 അഡ്മിഷൻ റഗുലർ/2015ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018 അദാലത്ത്) പരീക്ഷകൾ ജൂൺ 12ന് ആരംഭിക്കും. പിഴയില്ലാതെ 24 വരെയും 500 രൂപ പിഴയോടെ 25 വരെയും 1000 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ നാലാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി. (4 പി.എം.9 പി.എം. റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾ ജൂൺ 14ന് ആരംഭിക്കും. പിഴയില്ലാതെ 24 വരെയും 500 രൂപ പിഴയോടെ 25 വരെയും 1000 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ സെമസ്റ്ററൊന്നിന് 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
രണ്ടാം സെമസ്റ്റർ ബി.എഡ് സ്‌പെഷൽ എജ്യൂക്കേഷൻ ലേണിംഗ് ഡിസെബിലിറ്റി/ഇന്റലക്ച്വൽ ഡിസെബിലിറ്റി (2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) പരീക്ഷകൾ ജൂൺ 17ന് ആരംഭിക്കും. പിഴയില്ലാതെ 24 വരെയും 500 രൂപ പിഴയോടെ 27 വരെയും 1000 രൂപ സൂപ്പർഫൈനോടെ 29 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
നാലാം സെമസ്റ്റർ ബി.എഡ് സ്‌പെഷൽ എജ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി/ലേണിംഗ് ഡിസെബിലിറ്റി (2017 അഡ്മിഷൻ റഗുലർ/2015, 2016 അഡ്മിഷൻ സപ്ലിമെന്ററി ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) പരീക്ഷകൾ ജൂൺ ഏഴിന് ആരംഭിക്കും. പിഴയില്ലാതെ 24 വരെയും 500 രൂപ പിഴയോടെ 25 വരെയും 1000 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ 200 രൂപ സി.വി. ക്യാമ്പ് ഫീസായും 125 രൂപ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായും പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
നാലാം സെമസ്റ്റർ എം.എഡ് (ദ്വിവത്സരം 2017 അഡ്മിഷൻ റഗുലർ/2016, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ 23 വരെയും 500 രൂപ പിഴയോടെ 24 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും സപ്ലിമെന്ററി പരീക്ഷയെഴുതുന്നവർ പേപ്പറൊന്നിന് 50 രൂപ വീതവും സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
നാലാം സെമസ്റ്റർ ബി.പി.എഡ്. (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 31ന് ആരംഭിക്കും. പിഴയില്ലാതെ 24 വരെയും 500 രൂപ പിഴയോടെ 25 വരെയും 1000 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എ. സിറിയക് (2018 അഡ്മിഷൻ) പരീക്ഷകൾ 30ന് ആരംഭിക്കും.
എം.ബി.എ. റാങ്ക് ലിസ്റ്റ്
സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ എം.ബി.എ പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് www.mgu.ac.inൽ.
ബി.എ എൽ എൽ.ബി. സൂക്ഷ്മപരിശോധന
ആറാം സെമസ്റ്റർ ബി.എ എൽ എൽ.ബി. (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ 23, 24 തീയതികളിൽ അസൽ തിരിച്ചറിയൽ രേഖയുമായി സർവകലാശാലയിലെ ഇ.ജെ. 3 സെക്‌ഷനിൽ ഹാജരാകണം.
പരീക്ഷഫലം
ഒന്നും രണ്ടും സെമസ്റ്റർ എം.എ. സോഷ്യോളജി (പ്രൈവറ്റ് 2017 അഡ്മിഷൻ റഗുലർ അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ ഒന്നുവരെ അപേക്ഷിക്കാം.
ഒന്നും രണ്ടും സെമസ്റ്റർ എം.എ. ഹിന്ദി (പ്രൈവറ്റ് പഠനം 2017 അഡ്മിഷൻ റഗുലർ അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ മൂന്നുവരെ അപേക്ഷിക്കാം.