ghj

താരതമ്യേന വില കൂടുതലാണ് വയർലസ് ഇയർഫോണുകൾക്ക്. ഇവ നൽകുന്ന സൗകര്യവും അഴകുമാണ് വില കൂടാനുള്ള കാരണങ്ങളിൽ ഒന്ന്. എന്നാൽ വയർലസ് ഇയർഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ശുഭവാർത്തയുമായി എത്തിയിരിക്കുകയാണ് 'ബോട്ട്'. ബോട്ടിന്റെ വയർലസ് ഇയർഫോണുകളായ ''എയർടോപ്പ്സ് 411'ന് വെറും 2,999 രൂപ മാത്രമാണ്.

ഒരു സാധാരണ ഇയർഫോണിന്റെ വിലയേക്കാൾ ഏറെ അധികമാണിതെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും, ഒരു പ്രീമിയം വയേർഡ് ഇയർഫോണിന്റെ വില വെച്ച് നോക്കുമ്പോൾ വളരെ ലാഭകരമാണ് 'എയർടോപ്പ്സ് 411'. 'എയർടോപ്പ്സ് 411' വാട്ടർ റെസിസ്റ്റന്റാണ്. മാത്രമല്ല ഇയർഫോൺ വഴി ഫോണിന്റെ വോയിസ് അസിസ്റ്റന്റ് പ്രവർത്തനക്ഷമം ആക്കാനുള്ള സംവിധാനവും കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്.

ഇ കൊമേഴ്‌സ് സൈറ്റായ ആമസോൺ വഴിയാണ് പുതിയ ഇയർഫോണുകൾ പുറത്തിറക്കാൻ 'ബോട്ട്' ആലോചിക്കുന്നത്. 'എയർടോപ്പ്സ് 411'ന്റെ തൊട്ടുമുൻപ് 'എയർടോപ്പ്സ് 2 11' പുറത്തിറങ്ങിയിരുന്നെകിലും ഇതിന്റെ സൗണ്ട് ക്വളിറ്റി അൽപ്പം മോശമായിരുന്നു. ബ്ലൂടൂത്ത് 5.0 ഉപയോഗിക്കുന്ന എയർടോപ്പ്സ് 411ൽ 50 എം.എ.എച്ചിന്റെ ബാറ്ററികളാണ് ഉള്ളത്. 500 ആം.എ.എച്ചിന്റെ ചാർജിങ് ഡോക്കിന്റെ കൂടെയാണ് ഇയർഫോണുകൾ ലഭിക്കുക.

ഫുൾചാർജ്ജ് ചെയ്‌താൽ 3.5 മണിക്കൂറുകൾ വരെ ഈ ഇയർഫോണുകളുടെ ചാർജ്ജ് നിലനിൽക്കും. അതുകൊണ്ട് പാട്ട് ആസ്വദിക്കുന്നത് ഇടയ്ക്ക് നിന്നുപോകും എന്ന പേടി വേണ്ട.