parvathy-thiruvoth

സമീപകാലത്ത് ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാണ് പാർവതിയുടെ ഉയരെ. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. എന്നാൽ ചിത്രത്തിൽ പാർവതിയുടെ അഭിനയത്തോടൊപ്പം എടുത്ത് പറയേണ്ട ഒന്നാണ് ഇതിലെ മേക്കപ്പ്. പാർവതി പല്ലവി രവീന്ദ്രനായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ താരത്തിന്റെ മുഖത്തെ ആസിഡ് ആക്രമണത്തിന്റെ തീഷ്ണത വ്യക്തമാക്കിക്കൊണ്ടുള്ള മേക്കപ്പും ചിത്രത്തിൽ പ്രധാന്യമർക്കുന്നവയായിരുന്നു.

പാർവതിയുടെ മുഖത്ത് മേക്കപ്പ് ചെയ്യുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ബെംഗളൂരുവിലുള്ള ഡേർട്ടി ഹാൻഡ്‌സ് സ്റ്റുഡിയോ എന്ന പ്രോസ്തെറ്റിക്സ് മേക്കപ്പ് ടീമാണ് മേക്കപ്പ് കാര്യങ്ങൾ കെെകാര്യം ചെയ്തത്. ചിത്രത്തിൽ പാർവതിയുടെ മേക്കോവറിനെ അഭിന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പല്ലവിയായുള്ള വേഷപ്പകർച്ചയ്ക്ക് വേണ്ടി താരം ആസിഡ് ആക്രമണത്തിന് ഇരയായവരുടെ കൂടെ നിന്നുകൊണ്ട് അവരുടെ പ്രവർത്തികൾ മനസിലാക്കുകയും ചെയ്തിരുന്നു.