തിരുവനന്തപുരം: പിറന്നാൾ ആശംസയെന്ന് പറഞ്ഞാൽ ഇതാണ്. 59- ാം പിറന്നാളാഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ഒരു ഒന്നൊന്നര ആശംസകളുമായി കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഫേസ്ബുക്ക് പേജ്. മോഹൻ ലാലിന്റെ ചരിഞ്ഞുള്ള സ്റ്റൈലൻ നടത്തത്തെ ഓർമിപ്പിക്കുന്ന വിധം പോസ്റ്റിലുള്ളത് ഒരു ചരിഞ്ഞ ബസാണ്. “ഇടം തോളൊന്നു മെല്ലെ ചരിച്ചു… ഹാപ്പി ബർത്ത്ഡേ ലാലേട്ടാ” എന്ന് ആശംസിച്ചുകൊണ്ട് ഒരു കുറിപ്പുമുണ്ട്. 'ബറോസ് ' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചാണ് മോഹൻലാൽ പിറന്നാൾ ആഘോഷിച്ചത്.
മലയാളസിനിമയിൽ നിന്നും മമ്മൂട്ടിയും മഞ്ജുവാര്യരും പൃഥ്വിരാജും നിവിൻ പോളിയുമടക്കം നിരവധിയേറെ പേരാണ് താരത്തിന് ആശംസകൾ നേർന്നു.