news

1. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായ രേഖ വ്യാജമെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കര്‍ദ്ദിനാളിനെ അപമാനിക്കാന്‍ രണ്ട് വൈദികരുമായി ചേര്‍ന്ന് ആദിത്യന്‍ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. ഫാ. ആന്റണി കല്ലൂകാരനെ പൊലീസ് പ്രതിചേര്‍ത്തു. ഫാ. ആന്റണി കല്ലൂക്കാരന്റെ പള്ളിയില്‍ ഇടവക വിശ്വാസികളുടെ എതിര്‍പ്പ് മറികടന്ന് പൊലീസ് പരിശോധന തുടരുകയാണ്.
2. കേസ് അന്വേഷിക്കുന്ന ആലുവ ഡിവൈ.എസ്.പി കെ.എ വിദ്യാധരന്റെ നേതൃത്വത്തിലാണ് പള്ളിയില്‍ പരിശോധന നടത്തുന്നത്. വികാരിയുടേയും അതിഥികളുടേയും മുറികളുള്ള മതബോധന കേന്ദ്രം പരിശോധിച്ചിരുന്നു. ഇടവക വിശ്വാസികള്‍ പൊലീസിനെ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
3. അതേസമയം കുറ്റസമ്മതം നടത്താന്‍ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന നിലപാടാണ് ആദ്യത്യന്‍ കോടതിയില്‍ സ്വീകരിച്ചത്. കല്‍ വെള്ളയില്‍ പൊലീസ് മര്‍ദിച്ചെന്നും കാലിലെ നഖം പിഴുതെടുക്കാന്‍ ശ്രമിച്ചെന്നും ആദിത്യന്‍ പറഞ്ഞു. ഫാദര്‍ ടോണി കല്ലൂകാരന്റെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടെന്നും ആദിത്യന്‍ കോടതിയില്‍ പറഞ്ഞു.
4. ഇലക്രേ്ടാണിക് വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തി. മുഴുവന്‍ വിവി പാറ്റുകളും ആദ്യം എണ്ണണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട് നേതാക്കള്‍. സ്‌ട്രോംഗ് റൂമിന്റെ സുരക്ഷയിലുള്ള ആശങ്കയും അറിയിച്ചു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ കമ്മിഷനുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷത്തെ 22 നേതാക്കള്‍


5. ഇ.വി.എമ്മുകള്‍ സുരക്ഷിതമല്ലെന്ന് ഗുലാം നബി ആസാദ്. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ കമ്മിഷന്‍ തുടര്‍ച്ചയായി നിരാകരിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഒന്നും ചെയ്തില്ലെന്നും പ്രതിപക്ഷം. 22 പ്രതിപക്ഷ നേതാക്കള്‍ യോഗം ചേര്‍ന്ന ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴച നടത്തിയത്
6. പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തില്‍ തീരുമാനം നാളെ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. അതിനിടെ, വോട്ടിംഗ് മെഷീനുകള്‍ മാറ്റി സ്ഥാപിക്കുന്ന എന്ന ആരോപണങ്ങളില്‍ ആശങ്ക അറിയിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തില്‍ ആശങ്കയുണ്ട്. വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വമെന്നും പ്രണബ് മുഖര്‍ജി. കമ്മിഷന്റെ പ്രവര്‍ത്തനത്തെ പെര്‍ഫക്ട് എന്ന് പുകഴ്ത്തി ഒരു ദിവസം കഴിയുന്നതിന് മുന്‍പാണ് മുന്‍ രാഷ്ട്രപതി ആശങ്ക അറിയിച്ചത്
7. കാസര്‍കോട് പെരിയ ഇരട്ടകൊലപാതക കേസില്‍ പൊലീസിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് പരാമര്‍ശിക്കാത്തത് എന്തുകൊണ്ട് എന്ന് കോടതിയുടെ ചോദ്യം. രാഷ്ട്രീയ വൈരാഗ്യമുള്ള കൊലപാതകമെന്ന് എഫ്.ഐ.ആറില്‍ പറഞ്ഞ ശേഷം പിന്നെ എങ്ങനെ ആണ് കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്ന നിലപാടിലേക്ക് അന്വേഷണ ഏജന്‍സി എത്തിയത് എന്നും കോടതി
8. ഹൈക്കോടതിയുടെ വിമര്‍ശനം, പ്രതികളുടെ ജാമ്യപേക്ഷ പരിഗണിക്കവേ. കൊലപാതകത്തില്‍ ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ കാറില്‍ നിന്ന് ഫിംഗര്‍ പ്രിന്റ് എടുക്കാത്തതിനെയും ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചു. പൊലീസ് സമര്‍പ്പിച്ച റിമാര്‍ഡ് റിപ്പോര്‍ട്ടില്‍ രണ്ടാം പ്രതിക്ക് എതിരായി തെളിവുകള്‍ ഒന്നും ഇല്ലെന്നും കൊലപാതകത്തിന് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും ഹര്‍ജിക്കാരന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടികാട്ടി. കേസ് ഡയറിയും ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈമാസം28 ലേക്ക് മാറ്റി.
9. കോട്ടയത്ത് മണര്‍കാട് പൊലീസ് സ്റ്റേഷനില്‍ ലോക്കപ്പില്‍ ആയിരുന്ന പ്രതി തുങ്ങി മരിച്ച നിലയില്‍. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് മണര്‍കാട് സ്വദേശി നവാസിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയുടെ ജനാലയിലാണ് തൂങ്ങി മരിച്ചത്. കോടതിയില്‍ കൊണ്ടു പോകുന്നതിന് തൊട്ട് മുന്‍പായിരുന്നു ആത്മഹത്യ. മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി കോട്ടയം എസ്.പി ഹരിശങ്കര്‍
10. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചോ എന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും. നടപടി, കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എറണാകുളം റേഞ്ച് ഐ.ജിക്കും, കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്കും ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ. കസ്റ്റഡി മരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ല എന്നതാണ് പൊലീസിന്റെ നയം. ദേശീയ മനുഷ്യാവകാശ കമ്മിഷനും സുപ്രീംകോടതിയും പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തും എന്നും ബെഹ്റ.
11. ശ്രീനഗറിലെ എയര്‍ ബേസിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗിനെ മാറ്റി. നടപടി, കാശ്മീരില്‍ കോപ്റ്റര്‍ തകര്‍ന്നു വീണ് 7 പേര്‍ മരിച്ച സംഭവത്തില്‍. മിസൈല്‍ അയക്കാന്‍ ഉത്തരവിട്ട എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് അടക്കം അഞ്ച് പേര്‍ക്ക് എതിരെ നടപടിക്ക് സാധ്യത. കോപ്റ്റര്‍ തകര്‍ന്നത് വ്യോമസേനയുടെ വെടിവയ്പ്പിലെന്ന് റിപ്പോര്‍ട്ട്. പാക് ഡ്രോണാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിവയ്പ്പ്.
12. നടപടിക്രമം പാലിക്കാത്തതിനാണ് വ്യോമസേന നടപടി എടുത്തത്. ഫെബ്രുവരി 27നാണ് എം.ഐ 7 ഹെലികോപ്ടര്‍ ശ്രീനഗറിന് സമീപമുള്ള ബാഗ്ദാദില്‍ തകര്‍ന്ന് വീണത്. കോപറ്ററിലുണ്ടായിരുന്ന 6 പേരും ഒരു ഗ്രാമവാസിയുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് വ്യോമസേനയുടെ വീഴ്ച കണ്ടെത്തിയത്