കൊച്ചി: പ്രമുഖ വസ്‌ത്ര നിർമ്മാതാക്കളായ കിറ്രെക്‌സിന്റെ വരുമാനം 2018-19ൽ 1,005 കോടി രൂപയിലെത്തി. കിറ്രെക്‌സ് ഗാർമെന്റ്‌സ് ലിമിറ്രഡ് 630 കോടി രൂപയും കിറ്രെക്‌സ് ചിൽഡ്രൻസ് വെയർ ലിമിറ്റഡ് 375 കോടി രൂപയുമാണ് നേടിയത്. അറ്റാദായം 16.32 ശതമാനം ഉയർന്ന് 81.45 കോടി രൂപയായി. ജനുവരി-മാർച്ച് പാദത്തിൽ വരുമാനം 37 ശതമാനം കുതിച്ച് 181.62 കോടി രൂപയിലെത്തി. അറ്രാദായം 10.32 കോടി രൂപയിൽ നിന്നുയർന്ന് 24.37 കോടി രൂപയായി. മികച്ച പ്രവർത്തനഫലത്തിന്റെ കരുത്തിൽ കമ്പനിയുടെ ഓഹരിമൂല്യവും മുന്നേറി. 10.64 രൂപയിൽ നിന്ന് 12.22 രൂപയായാണ് ഉയർന്നത്. 2025ഓടെ കിറ്രെക്‌സ് ഗാർമെന്റ്‌സ് 2,165 കോടി രൂപയും ചിൽഡ്രൻസ് വെയർ ആയിരം കോടി രൂപയുമാണ് ലക്ഷ്യമിടുന്ന വരുമാനമെന്ന് കിറ്രെക്‌സ് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സാബു എം. ജേക്കബ് പറഞ്ഞു.