ober
mall

 ഉത്‌പന്നങ്ങൾക്ക് 50% വരെ വിലക്കുറവ്

കൊച്ചി: ഒബ്‌റോൺ മാളിൽ ആരംഭിച്ച ബാക്ക് ടു സ്‌കൂൾ ഫെസ്‌‌റ്റിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ എം.ബി. മുരളീധരൻ നിർവഹിച്ചു. മാളിന്റെ 11-ാം വാർഷികം 150 നാൾ നീളുന്ന മികച്ച ഷോപ്പിംഗ് അനുഭവമാക്കുന്നതിന്റെ ഭാഗമാണ് ഫെസ്‌റ്ര്. ക്രോസ്‌വേഡ് സ്‌റ്റോറുമായി സഹകരിച്ച് ഒരുക്കിയ ബാക്ക് ടു സ്‌കൂൾ ഫെസ്‌റ്രിൽ ബ്രാൻഡഡ് ബാഗ്, കുട, നോട്ട്ബുക്ക്, വാട്ടർബോട്ടിൽ തുടങ്ങിയവ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.

എല്ലാ സ്‌കൂൾ സ്‌റ്റേഷനറി ഉത്‌പന്നങ്ങളുടെയും വിപുലമായ ശേഖരം ഫെസ്‌റ്റിലുണ്ട്. 31ന് ഫെസ്‌റ്ര് സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ സെന്റർ മാനേജർ ജോജി ജോൺ, ഓപ്പറേഷൻസ് മാനേജർ സുനിൽ ജോർജ്, ക്രോസ്‌വേഡ് സ്‌റ്റോർ മാനേജർ ജ്യോതിഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. 11-ാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ഷോപ്പിംഗ് ഫെസ്‌റ്രിവലിൽ എൽ.ഇ.ഡി ടിവി., സ്‌മാർട്‌ഫോണുകൾ, വാച്ചുകൾ തുടങ്ങിയ സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ ആഴ്‌ചതോറും എല്ലാ മാസങ്ങളിലും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. നിസാൻ കി‌ക്ക്‌സ് കാർ. ബി.എം.ഡബ്ള്യി ജി310 ആർ ബൈക്ക് എന്നിവയാണ് മെഗാ ബമ്പർ സമ്മാനങ്ങൾ.

 ഫോട്ടോ:

ഓബ്‌റോൺ മാളിൽ ആരംഭിച്ച ബാക്ക് ടു സ്‌കൂൾ ഫെസ്‌റ്റിന്റെ ഉദ്ഘാടനം കൗൺസിലർ എം.ബി. മുരളീധരൻ നിർവഹിക്കുന്നു. സെന്റർ മാനേജർ ജോജി ജോൺ, ഓപ്പറേഷൻസ് മാനേജർ സുനിൽ ജോർജ്, ക്രോസ്‌വേഡ് സ്‌റ്റോർ മാനേജർ ജ്യോതിഷ് കുമാർ എന്നിവർ സമീപം.