കൊച്ചി: ജോലിയും ഭക്ഷണവും കായികവും സമന്വയിപ്പിക്കുന്ന 'വർക്ക്, പ്ളേ, ഈറ്റ്" സംസ്‌കാരത്തിന് കൊച്ചിയും സാക്ഷിയാകുന്നു. പ്രമുഖ ഹോട്ടൽ ശൃംഖലയായ ട്രാൻസെൻസ് റെസ്‌റ്റോറന്റ്, പാർക്ക് വേ സ്‌പോർട്‌സ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമായ പാർക്ക് വേ സ്‌പോർട്‌സ് ആൻഡ് ഫുഡ് ഹബ്ബ് നോർത്ത് കളമശേരിയിൽ എൻ.എച്ച് 966എയ്ക്ക് അരികിൽ തുടക്കമായി.
ട്രാൻസെൻഡിന്റെ കേരളത്തിലെ ആദ്യ സംരംഭമാണിതെന്ന് മാനേജിംഗ് ഡയറക്‌ടർ അമൻ ചൈനാനി പത്രസമ്മേളനത്തിൽ പറഞ്ഞു. സ്‌പോർട്സിനും ഭക്ഷണ വൈവിദ്ധ്യത്തിനും മലയാളികൾ നൽകുന്ന പ്രധാന്യമാണ് കമ്പനിയെ കൊച്ചിയിലേക്ക് ആകർഷിച്ചത്. ജിം, ബാസ്‌കറ്റ് ബോൾ, വോളി ബോൾ, ഫുട്‌ബോൾ സൗകര്യങ്ങൾ കൊച്ചിയിലെ ഹബ്ബിലുണ്ട്. ദക്ഷിണേന്ത്യൻ, ലെബനീസ്, യൂറോപ്പ്യൻ, ഉത്തരേന്ത്യൻ തുടങ്ങിയ ഭക്ഷണ വിഭവങ്ങളും ഇവിടെ ലഭിക്കും. പാർക്ക് വേ മാനേജിംഗ് ഡയറക്‌ടർ അനിറ്റ് എബ്രഹാം ആന്റണിയും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.