oh-my-god

ജോലിക്കു വേണ്ടി പണം കൊടുക്കാൻ ആഭരണം പണയം വയ്ക്കാൻ സ്വർണ്ണ പണയ ബാങ്കിൽ കയറിയ വീട്ടമ്മയ്ക്ക് കിട്ടിയ പണിയാണ് ഓ മൈ ഗോഡിന്റെ ഈ ആഴ്ചത്തെ എപ്പിസോഡിൽ ചിരി നിറച്ചത്. പണയം വയ്ക്കാൻ കാത്തിരുന്ന സ്ത്രീയുടെ അടുത്ത് മറ്റൊരു സ്ത്രീ എത്തുന്നു.

പിന്നീട് അവരുടെ കൈയ്യിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കാണാതാകുന്നതും പോലീസ് എത്തുന്നതും എപ്പിസോസിൽ ത്രിൽ പകരുന്നു. ഒടുവിൽ മോഷണക്കാരിയായി പോലീസും മുദ്രകുത്തുമ്പോൾ എന്തു ചെയ്യാണമെന്നറിയാതെ പകച്ചു നിന്ന സ്ത്രീയുടെ മുന്നിൽ ഓ മൈ ഗോഡ് ടീം നടത്തുന്ന ക്ലൈമാക്സിലാണ് എങ്ങും ചിരി പടരുന്നത്