snake-master

നെടുമങ്ങാട്,വാളിക്കോടിനടുത്ത്,പുതുതായി പണിനടക്കുന്ന വീട്ടിലേക്ക് പതിവുപോലെ പണിക്കാർ രാവിലെ തന്നെ എത്തി.
ഗേറ്റ് തുറന്നതും ഉഗ്രൻ ഒരു മൂർഖൻ പാമ്പ് , പത്തി വിടർത്തി പണിക്കാരെ വിരട്ടി. തുടർന്ന് മൂർഖൻ വേസ്റ്റ് വാട്ടർ പോകുന്നതിന് വേണ്ടി പണിയുന്ന വലിയ ഒരു പൈപ്പിനകത്തേക്ക് കയറി. ഉടൻ തന്നെ മാൻഹോൾ അടച്ച് വച്ചതിനു ശേഷം വാവയെ വിവരമറിയിച്ചു . സ്ഥലത്ത് എത്തിയ വാവ പൈപ്പിനകത്തേക്ക് വലിയ ഓസ് ഉപയോഗിച്ച് അകത്തേക്ക് തള്ളി നോക്കിയപ്പോൾ ചീറ്റലിന്റെ ശബ്ദം കേൾക്കാം. പാമ്പ് ഉണ്ടെന്ന് ഉറപ്പായതിനാൽ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. പൈപ്പിനകത്തേക്ക് വെള്ളം നിറച്ചു കുറച്ച് കഴിഞ്ഞപ്പോൾ മൂർഖൻ വെള്ളത്തിന് മുകളിൽ എത്തി. വാവ പാമ്പിനെ പിടികൂടാൻ ശ്രമിച്ചതും,വീണ്ടും പൈപ്പിനകത്തേക്ക്...

അവിടെ നിന്ന് യാത്ര തിരിച്ച വാവ, കൊട്ടാരക്കരയ്ക്കടുത്ത് ഒരു വീട്ടിലാണ് എത്തിയത് . വീടിന് പുറകുവശത്തായി നിരവധി കോഴിക്കൂടുകൾ. എല്ലാ കൂട്ടിലും നിറയെ വിവിധ ഇനത്തിലും വർണ്ണത്തിലുമുള്ള കോഴികൾ. ഇതിലെ ഒരു കൂട്ടിനകത്താണ് മൂർഖനെ കണ്ടത്. തീറ്റകൊണ്ട് വന്ന ഉടമസ്ഥനാണ് പാമ്പിനെ കണ്ടത്. വലിയ മൂർഖൻ പാമ്പ്, കൂട്ടിനകത്ത് നിന്ന് പുറത്തേക്ക് പോകുന്ന പൈപ്പിനകത്തേക്ക് പാമ്പ് കയറിയതും പൈപ്പിന്റെ രണ്ട് സൈഡും ആദ്യം തന്നെ ഉടമസ്ഥൻ അടച്ചുവച്ചു. എന്നിട്ടാണ് വാവയെ വിളിച്ചത്. പാമ്പിനെ കണ്ടത് നന്നായി അല്ലെങ്കിൽ കോഴികൾ അപകടത്തിലായേനേ, പാമ്പിനെ പിടികൂടിയപ്പോഴാണ് അറിയുന്നത് 9 മുട്ടകൾ വിഴുങ്ങിയിട്ടുള്ള ഇരിപ്പാണ്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.