മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപ്പിഴവ്. എട്ടു വയസുകാരന്റെ മൂക്കിന് ശാസ്ത്രക്രിയ നടത്തേണ്ടതിന് പകരം വയറ്റിലാണ് നടത്തിയത്. മറ്റൊരു കുട്ടിയുടെ പേരുമായി സാമ്യം ഉള്ളതിനാലാണ് ആളു മാറി ശാസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവം അറിഞ്ഞതോടെ ഡോക്ടറിൽ നിന്ന് വിശദീകരണം തേടിയെന്ന് മെഡിക്കൽ കോളേജ് സുപ്രണ്ട് പറഞ്ഞു.