പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ ഓർഡനൻസ് ഫാക്ടറികളിൽ വിവിധ ട്രേഡുകളിലായി ചാർജ്മാൻ(നോൺ ഗസറ്റഡ് ഗ്രൂപ്പ് ബി) തസ്തികയിൽ 1704 ഒഴിവുണ്ട്.മെക്കാനിക്കൽ 933, ഐടി 29, ഇലക്ട്രിക്കൽ 149, കെമിക്കൽ 312, സിവിൽ 45, മെറ്റലർജി 56, ക്ലോത്തിങ് ടെക്നോളജി 36, ലെതർ ടെക്നോളജി 4, നോൺ ടെക്നിക്കൽ(സ്റ്റോർസ്) 48, നോൺ ടെക്നിക്കൽ (ഒടിഎസ്) 64, ഓട്ടോമൊബൈൽ 4, ഇലക്ട്രോണിക്സ് 24 എന്നിങ്ങനെയാണ് ഒഴിവ്.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ ത്രിവത്സര ഡിപ്ലോമ/എൻജിനിയറിംഗ് ബിരുദം. കെമിക്കൽ, മെറ്റലർജി, കോത്തിങ്, ലെതർ ടെക്നോളജി വിഭാഗങ്ങളിൽ യോഗ്യത ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ജനറൽ കെമിസ്ട്രി ഒരുപ്രധാന വിഷയമായി ബിഎസ്എസി.ഐടി യോഗ്യത എ ലെവൽ കോംപീറ്റൻസി സർടിഫിക്കറ്റ് കോഴ്സ ജയം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ തത്തുല്യ യോഗ്യത. നാൺ ടെക്നിക്കൽ(സ്റ്റോർസ്) , നോൺ ടെക്നിക്കൽ (ഒടിഎസ്) യോഗ്യത എൻജിനിയറിങ്/ ടെക്നിക്കൽ/ ഹ്യുമാനിറ്റീസ്/ സയൻസ്/ കൊമേഴ്സ്/ ലോ ബിരുദം. എഴുത്ത് പരീക്ഷയുടെയും ഡോക്യൂമെന്റ് പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഉയർന്ന പ്രായ പരിധി 27. http://www.iregister.org/ioforeg/index.php വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 9
പ്ലസ്ടൂക്കാർക്ക് ആർമിയിൽ എൻജിനിയറാകാം
ഇന്ത്യൻ ആർമിയുടെ 10+2 ടെക്നിക്കൽ എൻട്രി സ്ക്രീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടുപാസായ അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. അഞ്ചുവർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്എൻജിനിയറിംഗ് ബിരുദവും ലെഫ്റ്റനന്റ് റാങ്കിൽ പെർമനന്റ് കമ്മീഷനും നൽകും. ആകെ 90 ഒഴിവുകളുണ്ട്.
യോഗ്യത: ഫിസിക്സ്,കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 70 ശതമാനം മാർക്കോടെ പ്ലസ്ടൂ. . ഭോപ്പാൽ, അലഹാബാദ്, ബെംഗളൂരു.കപുർത്തല നഗരങ്ങളിൽ വച്ചാണ് പരീക്ഷ നടക്കുക. ഒന്നിൽ കൂടുതൽ അപേക്ഷകൾ അയക്കരുത്. അപേക്ഷ അയക്കുന്നതു സംബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാൻ പകൽ രണ്ടു മണിക്കും അഞ്ചുമണിക്കും ഇടയിൽ 011-26196205 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടാം. അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി -ജൂൺ 8.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ വിവിധ സ്പെഷ്യലിസ്റ്റ് കാഡർ ഓഫീസർ തസ്തികകളിൽ ഒഴിവുണ്ട്. ജനറൽ മാനേജർ (ഐടി സ്ട്രാറ്റജി, ആർകിടെക്ചർ ആൻഡ് പ്ലാനിങ്) 1, ഡെപ്യൂട്ടി ജനറൽ മാനേജർ(എഎൽഎം) 1, ഡെപ്യൂട്ടി ജനറൽ മാനേജർ(എന്റർപ്രൈസ് ആൻഡ് ടെക്നിക്കൽ ആർകിടെക്ചർ) 1, അസി. ജനറൽ മാനേജർ (എന്റർപ്രൈസ് ആൻഡ് ടെക്നിക്കൽ ആർകിടെക്ചർ) 1, ചീഫ് മാനേജർ (ഇൻഫ്രാസ്ട്രക്ചർ ആർകിടെക്ചർ) 1, ചീഫ് മാനേജർ(ആപ്ലിക്കേഷൻ ആർകിടെക്റ്റ്) 1, ചീഫ് മാനേജർ (ബിസിനസ് ആർകിടെക്റ്റ്) 2, മാനേജർ (സെക്യൂരിറ്റി ആർകിടെക്റ്റ്) 1, മാനേജർ (ടെക്നോളജി ആർകിടെക്റ്റ്) 2, മാനേജർ(ആപ്ലിക്കേഷൻ ആർകിടെക്റ്റ്) 2, സീനിയർ കൺസൽട്ടന്റ് അനലിസ്റ്റ് 1, ഡാറ്റ ട്രാൻസ്ലേറ്റർ 2, ഡാറ്റ ആർകിടെക്റ്റ് 2, ഡാറ്റ ട്രെയിനർ 1 എന്നിങ്ങനെ ഒഴിവുണ്ട്. www.sbi.co.in/careers, http://bank/careers വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി ജൂൺ 2.
നിംഹാൻസിൽ 115 ഒഴിവ്
ബംഗളൂരുവിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിൽ നഴ്സിങ് ഓഫീസർ 91, ജൂനിയർ സെക്രട്ടേറിയൽ അസി. 24 ഒഴിവുണ്ട്. http://www.nimhans.ac.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂൺ 29.
നബാർഡിൽ മാനേജർ
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (നബാർഡ്) മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കാം.മാനേജർ (ഗ്രേഡ് ബി)- 8, അസി. മാനേജർ (ഗ്രേഡ് എ) -79 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കേണ്ട വിധം: nabard.org എന്ന വെബ്സൈറ്റിൽ . ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 26.
ബി.ഇ.സി.ഐ.എൽ
ബ്രോഡ്കാസ്റ്റ് എൻജിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് പ്രൊജക്ട് മാനേജർ , കാൾ സെന്റർ എക്സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കാൾ സെന്റർ ഹിന്ദി-1, കന്നട-2, മലയാളം-1, തമിഴ്-1, തെലുങ്ക്-1 എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക് : www.becil.com.
ടെറിട്ടോറിയൽ ആർമിയിൽ
ടെറിട്ടോറിയൽ ആർമിയിൽ ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
യുവാക്കൾക്കും യുവതികൾക്കും അപേക്ഷിക്കാം. യോഗ്യത ബിരുദം. സ്വന്തം ബിസിനസിലൊ സ്വയംതൊഴിലിലൊ ആദായകരമായ മറ്റുതൊഴിലുകളിലൊ(കേന്ദ്രസർക്കാർ/അർധ സർക്കാർ/സ്വകാര്യ സ്ഥാപനം) ഏർപ്പെട്ടവരാകണം അപേക്ഷകർ.
പ്രായം 18‐24. എഴുത്ത് പരീക്ഷ, ഇന്റർവ്യു ഉണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എസ്എസ്ബി ഇന്റർവ്യു, വൈദ്യപരിശോധന എന്നിവയുമുണ്ടാകും.
കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല. ബംഗളൂരുവിലാണ് അടുത്ത പരീക്ഷാകേന്ദ്രം.www.jointerritorialarmy.nic.in എന്ന വെബ്സൈറ്റി ലൂടെ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂൺ 25.