ഇന്ത്യൻ കോസ്റ്റ്ഗാർഡ് നാവിക്(ഡൊമസ്റ്റിക് ബ്രാഞ്ച്‐കുക്ക്, സ്റ്റ്യുവാർഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് ജയിക്കണം. എസ് സി /എസ് ടി, ദേശീയതലത്തിൽ മികവ്തെളിയിച്ച കായികതാരങ്ങൾ, സർവീസിനിടെ മരിച്ച കോസ്റ്റ്ഗാർഡ് ജീവനക്കാരുടെ മക്കൾ എന്നിവർക്ക് 45 ശതമാനം മാർക്ക്മതി. പ്രായം:18‐22. നിയമാനുസൃത ഇളവ് ലഭിക്കും. ശാരീരികയോഗ്യത ഉയരം 157 സെ.മീ, പ്രായത്തിനനുസരിച്ച തൂക്കും.
നെഞ്ചളവ് അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. മികച്ച കാഴ്ച ശക്തിവേണം. ശാരരീകക്ഷമത പരിശോധിക്കും. www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷയിൽ പാസ്പോർട് സൈസ് ഫോട്ടോ, ഒപ്പ് അപ്ലോഡ്ചെയ്യണം.
കേരളമുൾപ്പെടുന്ന വെസ്റ്റേൺ സോണിലെ അപേക്ഷകർക്ക് മുംബൈയാണ് പരീക്ഷാകേന്ദ്രം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂൺ 10. ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ ജനറൽ ഡ്യൂട്ടി ഓഫീസർ, പൈലറ്റ് തസ്തികകളിലും അപേക്ഷക്ഷണിച്ചു.
അസി. കമാൻഡന്റ് റാങ്കിലുള്ള ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ തസ്തികകളാണിവ. www.joinindiancoastguard.gov.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ നാല്.
കേരള കേന്ദ്രസർവകലാശാലയിൽ 55 ഗ്രൂപ്പ് സി ഒഴിവുകൾ
കാസർകോടുള്ള സെൻട്രൽ യൂണിവേഴ്സിറ്റി ഒഫ് കേരളയിലേക്ക് ഗ്രൂപ്പ് സി അനദ്ധ്യാപക തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 55 ഒഴിവുകളുണ്ട്.സെക്യൂരിറ്റി ഇൻസ്പെക്ടർ - 1 യോഗ്യത: ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ പത്താം ക്ലാസ് തത്തുല്യ യോഗ്യതയും സൈനിക/ യൂണിഫോംസർവീസ് സേവനവും.
അപേക്ഷകർക്ക് എൽ.എം.വി., ടൂ വീലർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. പ്രായപരിധി 32 വയസ്. ഫാർമസിസ്റ്റ് -1 യോഗ്യത: 10+2 യോഗ്യതയും ഫാർമസിയിൽ ഡിപ്ലോമയും. സ്റ്റേറ്റ് ഫാർമസി കൗൺസിലിൽ രജിസ്ട്രേഷൻ. പ്രായപരിധി 32 വയസ്.ടെക്നിക്കൽ അസിസ്റ്റന്റ് - 3 യോഗ്യത: 50 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം. രണ്ട് വർഷത്തെ പ്രവൃത്തപരിചയം. പ്രായപരിധി 30 വയസ്.ലബോറട്ടറി അസിസ്റ്റന്റ് - 7 യോഗ്യത: സയൻസിൽ അല്ലെങ്കിൽ ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 32 വയസ്.ലോവർ ഡിവിഷൻ ക്ലാർക്ക് - 17 യോഗ്യത: ബിരുദം.കുക്ക് - 3 യോഗ്യത: പത്താം ക്ലാസ് വിജയം.മൾട്ടി ടാസ്കിങ് സ്റ്റാഫ് - 6 യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ ഐ.ടി.ഐ. പ്രായപരിധി 30 വയസ്.ലൈബ്രറി അറ്റൻഡന്റ് -4 യോഗ്യത: 10+2 അല്ലങ്കിൽ തത്തുല്യം.
ഹോസ്റ്റൽ അറ്റൻഡന്റ് - 2 യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ ഐ.ടി.ഐ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. കിച്ചൻ അറ്റൻഡന്റ് - 2 യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ ഐ.ടി.ഐ. കുക്കിങ്/ കാറ്ററിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി 32 വയസ്.മെഡിക്കൽ അറ്റൻഡന്റ്/ ഡ്രസ്സർ - 1 യോഗ്യത: പത്താം ക്ലാസ് തത്തുല്യം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.പ്രായപരിധി 32 വയസ്.വിശദമായ വിജ്ഞാപനം https://www.cukerala.ac.in എന്ന വെബ്സൈറ്റിൽ . www.ibps.in-ലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30.
കേരള പൊലീസിൽ കായികതാരങ്ങൾക്ക് അവസരം
കേരള പൊലീസിൽ കായികതാരങ്ങൾക്ക് അവസരം. വോളിബോൾ, ബാസ്കറ്റ്ബോൾ, അത് ലറ്റിക് ആൻഡ് സ്വിമ്മിങ് ഇനങ്ങളിലാണ് അവസരം. അത് ലറ്റിക് ടീമിൽ 30 (പുരുഷ 17, സ്ത്രീ 13) ഒഴിവ്. വോളിബാൾ 14 (പുരുഷ 8, സ്ത്രീ 6), ബാസ്കറ്റ് ബോൾ 15( പുരുഷ 8, സ്ത്രീ 7), സ്വീമ്മിങ് ടീം 4 ഒഴിവ് ( സ്ത്രീകൾക്ക് മാത്രം). വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവോ തത്തുല്യമോ ജയിക്കണം. മികച്ച സ്പോർട്സ് യോഗ്യത വേണം.
വ്യക്തിഗത ഇനത്തിലും ടീമായും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഒന്നോ രണ്ടോ സ്ഥാനം നേടണം. ഇന്റർസ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കണം. ഉയരം 168 സെ.മീ (പുരുഷ), 152സെ.മീ (സ്ത്രീ), നെഞ്ചളവ് 81 സെ.മീ അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. നല്ല കാഴ്ചശക്തിയും ശാരീരികക്ഷമതയും വേണം. പ്രായം 18‐26. അപേക്ഷാഫോറത്തിന്റെ മാതൃക https://keralapolice.gov.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജൂൺ 10ന് വൈകിട്ട് അഞ്ചിനകം അഡീഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ്, സായുധ പൊലീസ് സേനാ ഭവൻ, പേരൂർക്കട, തിരുവനന്തപുരം‐695005 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ അയയ്ക്കാം. അപേക്ഷിക്കുന്ന കവറിനുമുകളിൽ സ്പോർട്സ് ക്വാട്ടയിൽ ഏത് ഇനത്തിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം.
ദന്തഡോക്ടർ: 54 ഒഴിവുകൾ
ഷോർട്ട്സർവീസ് കമ്മീഷൻഡ് ഓഫീസർ തസ്തികകളിലേക്ക് ആർമി ഡെന്റൽ കോർ അപേക്ഷ ക്ഷണിച്ചു.54 ഒഴിവാണുള്ളത്.യോഗ്യത : ബിഡിഎസ് ( 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം.) അല്ലെങ്കിൽ എംഡിഎസ്. 2019 ഓഗസ്റ്റിനുള്ളിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം.അപേക്ഷ അയയ്ക്കേണ്ട വിലാസം- Director General Armed Forces Medical Services (DGAFMS/DENTAL) Room No.25 L Block Ministry Of Defence Delhi- 110001.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31.
ഡൽഹി മെട്രോയിൽ
ഡൽഹി മെട്രോയിൽ കൺസൾട്ടന്റ് തസ്തികയിൽ 10 ഒഴിവ്. പ്രായ പരിധി : 58- 62. അപേക്ഷിക്കണ്ട അവസാന തീയതി : മേയ് 31. വിശദവിവരങ്ങൾക്ക്: www.delhimetrorail.com
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ
രാജസ്ഥാനിലെ ജുൻജുനുവിൽ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ 2 ഒഴിവുണ്ട്. വാക് ഇൻ ഇന്റർവ്യു ജൂൺ 7ന് നടക്കും. വിശദവിവരങ്ങൾക്ക്: https://www.hindustancopper.com