തിരുവനന്തപുരം ടെക്നോപാർക്കിലെ നൂറോളം കമ്പനികളിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
ഇൻഫോസ്പിക കൺസൾട്ടൻസി സർവീസിൽ ഓറക്കിൾ ഡിബിഎ, ഡോട്ട്നെറ്റ് ഡവലപ്പർ ,ഡിബിഎ ഡെവലപ്പർ ഒഴിവുണ്ട്.ഇ മെയിൽ : jobs@infospica.com. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 31.
റെഡീമെർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ ഗ്രാഫിക്സ് ഡിസൈനർ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 31. ഇ‐മെയിൽ : info@redeemertechnologies.com. ഓസ്പിൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കണ്ടന്റ് റൈറ്റർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 24. ഇ‐മെയിൽ : careers@ospyn.com.
അവതാർ സോഫ്റ്റ്വെയർ സൊല്യൂഷൻസ് കമ്പനിയിൽ ഗ്രാഫിക്സ് ഡിസൈനർ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 31. ഇ മെയിൽ: hr@awdarsolutions.com.
ടെക്ബാൻഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 25. ഇ മെയിൽ: bde260519@corpozone.com.
പെർഫോമാറ്റിസ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റർ തസ്തികയിൽ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 31. ഇ മെയിൽ : hr@perfomatix.com.ക്ളിസ്റ്റ്റോൺ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ നെറ്റ് ഡെവലപ്പർ ഒഴിവുണ്ട്.
അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 15. ഇ‐മെയിൽ : hr.klystron@gmail.com.എസ്ആർഎസ് ഗ്ളോബൽ ടെക്നോളജീസ് പ്രൈവറ്റ്ലിമിറ്റഡിൽ ക്യുഎ എൻജിനിയർ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 31. ഇ‐മെയിൽ: hr@srswebsolutions.com.സെക്കോയ അറ്റ് ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡിൽ എച്ച്ടിഎംഎൽ/യുഐ ഡിസൈനർ/ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിങ്ങനെ ഒഴിവുണ്ട്.
അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 31. ഇ മെയിൽ : hr@sequoiaat.com. കൂടുതൽ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങളറിയാൻ https://www.technopark.org/ എന്ന വെബ്സൈറ്റ് കാണുക.
പി.ജി.ഐ.എം.ഇ.ആറിൽ
ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് വിവിധ സ്പെഷ്യാലിറ്റികളിൽ സീനിയർ റെസിഡന്റ്, ജൂനിയർ/സീനിയർ ഡെമോൺസ്ട്രേറ്റർ, സീനിയർ മെഡിക്കൽ ഓഫീസർ(കാഷ്വാൽറ്റി ഇൻ മെഡിക്കൽ എമർജൻസി) തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 90 ഒഴിവുണ്ട്. സ്പീഡ് പോസ്റ്റായോ/രജിസ്ട്രേഡായോ/നേരിട്ടോ മെയ് 27 നകം ലഭിക്കത്തക്കവിധം അപേക്ഷിക്കണം. വിശദവിവരത്തിന് www.pgimer.edu.in.
വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ
ഉത്തർപ്രദേശ് ഇസാത്ത് നഗറിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ്സ് 34 ഒഴിവുണ്ട്. യോഗ്യത ബിരുദം. പ്രായം 20‐27. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി 31. ബറൈലിയിൽ വച്ച് നടക്കുന്ന ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരത്തിന് www.ivri.nic.in/jobs.
റെയിൽവേയിൽ പാരാമെഡിക്കൽ സ്റ്റാഫ്
സെൻട്രൽ റെയിൽവേ മുംബൈ ഡിവിഷനിൽ വിവിധ പാരാമെഡിക്കൽ സ്റ്റാഫ്, ഗ്രൂപ്പ് സി തസ്തികയിൽ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. 42 ഒഴിവുണ്ട്. ഡയാലിസിസ് ടെക്നീഷ്യൻ 7, സ്റ്റാഫ്നഴ്സ് 34, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപിസ്റ്റ് 1 എന്നീ തസ്തികകളിലാണ് ഒഴിവ്. പ്രായം 20‐40. കൂടുതൽ വിവരങ്ങൾക്ക് www.cr.indianrailways.gov.in.
കെ എസ് ഹെഗ്ഡേ ഹോസ്പിറ്റലിൽ
മംഗളൂരു ദേർലക്കെട്ട ജസ്റ്റീസ് കെ എസ് ഹെഗ്ഡേ ചാരിറ്റബിൾ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ഒഴിവുണ്ട്. യോഗ്യത ബിഎസ് സി (നഴ്സിങ്)/ജിഎൻഎം. താമസസൗകര്യം നൽകും. തൊഴിൽ പരിചയമുള്ളവർക്ക് ഉയർന്ന ശമ്പളം. അപേക്ഷ hrjkshch@nitte.edu.in ൽ അയക്കുകയോ എച്ച്ആർ വിഭാഗം ഡെപ്യൂട്ടി മാനേജരുടെ ഓഫീസിൽ ഇന്റർവ്യുവിന് എത്തുകയോ വേണം. ഫോൺ: 9731562477.വെബ്സൈറ്റ്: kshegdehospital.in
കൊച്ചി ഇൻഫോപാർക്കിൽ അവസരം
ഹെയ്ഡെൽസോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ സീനിയർ ബിഗ് ഡാറ്റ എൻജിനിയർ, സീനിയർ ഡാറ്റ സയന്റിസ്റ്റ്, ജാവ ഡെവലപ്പർ ,സാപ് ഡെവലപ്പർ, ടെസ്റ്റ് എൻജിനീയർ, സീനിയർ ഡാറ്റ സൈന്റിസ്റ്റ് എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷ careers@heidelsoft.de എന്ന വിലാസത്തിൽ അയക്കുക. അവസാന തീയതി ജൂലായ് 30. റാപ്പിഡ് വാല്യു ഐടി സർവീസ് പ്രൈവറ്റ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. അപേക്ഷ Shagna.ap@rapidvaluesolutions.com ൽ അയക്കുക. അവസാന തീയതി ജൂൺ 16.
ഡോക്ജയന്റ് സർവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ സീനിയർ അസോസിയേറ്റ് ഒഴിവുണ്ട്. അപേക്ഷ hrd@docgiant.in എന്ന വിലാസത്തിൽ അയക്കുക. അവസാന തീയതി ജൂൺ 15. വെബ് ആൻഡ് ക്രാഫ്റ്റ് കമ്പനിയിൽ യുഐ ഡെവലപ്പർ, ഓപ്പറേഷൻ അസോസിയേറ്റ്, പിഎച്ച്പി ഡെവലപ്പർ, ഡിസൈനേഴ്സ് തുടങ്ങി നിരവധി ഒഴിവുകളുണ്ട്. അപേക്ഷ jobs@webandcrafts.com ൽ അയക്കുക. അവസാന തീയതി ജൂൺ 11.
ടെക്വേർ സോഫ്റ്റ്വെയർ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. അപേക്ഷ hr@techware.co.inഎന്ന വിലാസത്തിൽ അയക്കുക.അവസാന തീയതി ജൂൺ 30. ടെക് ഇന്നൊവേ,ൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ ടെസ്റ്റ് എൻജിനീയർ ഒഴിവുണ്ട്. അപേക്ഷ hr@titechnologies.in ൽ അയക്കുക. അവസാന തീയതി ജൂൺ 30. ഓരോ തൊഴിലിലും ആവശ്യമായ യോഗ്യത, വിശദവിവരങ്ങൾ http://www.infopark.in/job എന്ന വെബ്സൈറ്റിൽ ലഭിക്കും.