car

ചേലക്കര:കാറിന്‌റെ പിൻ ഗ്ലാസിലും നന്പർ പ്ലേറ്റിന് മുകളിൽ ഡിക്കിയിലും അന്തരിച്ച ദുബായ് ഷെയ്ഖിന്‌റെ ചിത്രം കണ്ട് ബിൻ ലാദൻറേതാണെന്ന് തെറ്റിദ്ധരിച്ച് വാഹനം പൊലീസ് പിടികൂടി. ഒരു പ്രവാസി കുടുംബത്തിന്‌റെേതാണ് കാർ. കുടുംബത്തിലെ മുതിർന്ന അംഗം ഷെയ്ഖിന്‌റെ വീട്ടിലെ ജോലിക്കാരനായിരുന്നു.ഇയാൾ അയച്ചുകൊടുത്ത അന്തരിച്ച ദുബായ് ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്​യാന്റെ രേഖാചിത്രം വീട്ടിലെ യുവാക്കളാണ് കാറിൽ പതിച്ചത്.

ഏകദേശം ഒരു വർഷത്തോളമായി ഈ ചിത്രം ഇവരുടെ വാഹനത്തിലുണ്ട്. എന്നാൽ ഈയടുത്താണ് ഇത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ യുവാക്കളോട് കാറുമായി ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു.പൊലീസ് സ്റ്റേഷനിലെത്തിയ യുവാക്കൾ ഓഫീസർമാർക്ക് ഗൂഗിളി‌ൽ ഷെയ്ഖിന്‌റെ ചിത്രം കാണിച്ച് കൊടുത്തതോടെ തെറ്റിദ്ധാരണ മാറി. ഭാവിയിൽ ഇത്തരത്തിലുള്ള സംശയങ്ങൾ ആളുകളിൽ ഉണ്ടാകാതിരിക്കാൻ കാറിൽ നിന്ന് ചിത്രം നീക്കം ചെയ്തു