അടൂർ: അന്ധർക്കും മൂകർക്കും ആശയവിനിമയം നടത്താനുള്ള കണ്ടെത്തലുമായി എൻജിനീയറിംഗ് വിദ്യാർത്ഥികൾ. ബി ടെക് പ്രോജക്ടിന്റെ ഭാഗമായി അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി എൻജിനീയറിംഗ് കോളേജിലെ നാലാംവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികളായ ആരോമൽ സുരേഷ്, സച്ചിൻ സുരേഷ്ബാബു, സ്മൃതി എസ് നമ്പൂതിരി എന്നിവർ പ്രൊഫ.ശ്യാം കൃഷ്ണൻ, എച്ച്.ഒ.ഡി. ലക്ഷ്മി ആർ നായർ നായർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്. കൈയുറയുടെ രൂപത്തിലുള്ള ഉപകരണത്തിന് സ്മാർട്ട് ഗ്ലൗസ് എന്നാണ് പേരിട്ടിരിക്കുന്നതഇതുപയോഗിച്ച് അന്ധർക്ക് അവരുടെ മുന്നിലുള്ള വസ്തുക്കളുടെ സാന്നിദ്ധ്യവും അകലവും അറിയാനും വസ്തുക്കളെ തിരിച്ചറിയാനും സാധിക്കും.
ഈ ഗ്ലൗസ് ധരിച്ച് നടക്കുമ്പോൾ മുൻപിൽ നിശ്ചിത ദൂരത്തിനുള്ളിൽ ആളുളോ വസ്തുക്കളോ
വിരലുകളുടെ ചലനം അനുസരിച്ച് ആംഗ്യഭാഷയെ ശബ്ദശകലങ്ങളായി കേൾക്കാനും വേണമെങ്കിൽ മൊബൈൽ വഴി ഡിസ്‌പ്ലേ ചെയ്യാനും സാധിക്കും . കൂടുതൽ കൃത്യതയുള്ള സെൻസറുകൾ ഉപയോഗിച്ച് ഈ ഉപകരണത്തെ വ്യാവസായികമായി നിർമ്മിക്കാനുള്ള സാദ്ധ്യതകൾ തേടുകയാണ് വിദ്യാർത്ഥികൾ.