ശ്രീനഗർ: ജമ്മു കാശ്മീരിൽ വീണ്ടും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഗുൽഗാമിലെ ഗോപാൽപൊരയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
ഈ മാസം 16ന് കാശ്മീരിലെ പുൽവാമയിലെ ദാലിപോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഒരു സൈനികന് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. രണ്ട് സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്റിരുന്നു. ഈ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് ഒരു വീട്ടിൽ നിന്ന് ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. സ്ഥലത്തെ നാട്ടുകാരെ കവചമാക്കിയായിരുന്നു ഭീകരരുടെ ആക്രമണം.