sfi

ആലപ്പുഴ:വഴക്കും കൊലപാതകങ്ങളുമൊക്കെ കലാലയ രാഷ്ട്രീയത്തിൽ സ്ഥിരം കാഴ്ചയാണ്.എന്നാൽ വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.ഇരു വൃക്കകളും തകരാറിലായ കെ.എസ്.യു നേതാവിന് സഹായമഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി.

ജവാഹർ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയർമാനും കെഎസ്‌യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തിൽ പടീറ്റതിൽ മുഹമ്മദ് റാഫിയുടെ (22) ചികിത്സയ്ക്ക് സഹായമഭ്യർത്ഥിച്ചാണ് എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.കൂടാതെ കായംകുളം എംഎസ്എം കോളജിലെ എസ്.എഫ്.ഐ മുൻ ചെയർമാൻ ഇ.ഷാനവാസ് ഖാൻ റാഫിക്ക് വൃക്ക നൽകാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിനുള്ള പരിശോധന ഫലം വരുന്നത് കാത്തിരിക്കുകയാണ് അദ്ദേഹം.

അതോടൊപ്പം കണ്ണൂർ സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജുവും വൃക്ക നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. റാഫിയുടെ ചികിത്സയ്ക്ക് ഏകദേശം 10ലക്ഷം രൂപ ചെലവ് വരും. സാമ്പത്തികമായി പിന്നോക്ക അവസ്ഥയിൽ കഴിയുന്ന കുടുംബത്തിന് ശസ്ത്രക്രിയയും തുടർ ചികിത്സയുമായോ മുന്നോട്ട് പോകാൻ കഴിയില്ല.സുമനസ്സുകളുടെ സഹായമുണ്ടെങ്കിലേ ഈ യുവാവിന്‌റെ ജീവൻ രക്ഷിക്കാന്‌ കഴിയുകയുള്ളു.ഫെഡറൽ ബാങ്ക് കായംകുളം ശാഖയിൽ മുഹമ്മദ് റാഫിയുടെ പേരിൽ അക്കൗണ്ടുണ്ട് തുറന്നിട്ടുണ്ട്.

Muhammed Rafi
Federal Bank
Branch Kayamkulam
Account Number : 10540100300824
IFSC Code : FDRL0001054