chinmayi

സോഷ്യൽ മീഡിയയിലൂടെ നഗ്നചിത്രം ആവശ്യപ്പെട്ടയാൾക്ക് ചുട്ട മറുപടി കൊടുത്ത് ഗായിക ചിന്മയി ശ്രീപാദ. നഗ്നചിത്രം ആവശ്യപ്പെട്ടയാൾക്ക് തന്റെ ന്യൂഡ് ലിപ്സ്റ്റിക്കിന്റെ ചിത്രം അയച്ചുകൊടുത്താണ് ചിന്മയി ചുട്ട മറുപടി നൽകിയത്. യുവാവിന്റെ മെസഞ്ചർ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചാണ് ചിന്മയി ഇക്കാര്യം അറിയിച്ചത്.

In the meanwhile.. for some entertainment pic.twitter.com/JwarkEaKDz

— Chinmayi Sripaada (@Chinmayi) May 20, 2019


തെന്നിന്ത്യൻ സിനിമലോകത്ത് മീ ടു ആരോപണങ്ങൾക്ക് തുടക്കം കുറിക്കുകയും ശക്തി പകരുകയും ചെയ്ത ഗായികയാണ് ചിന്മയി. ഗാനരചയിതാവ് വൈരമുത്തു, നടൻ രാധാ രവി എന്നിവർക്കെതിരെ ശക്തമായ ആരോപണങ്ങൾ ചിന്മയി ഉന്നയിച്ചിരുന്നു. അതിന്റെ പേരിൽ സിനിമയിൽ അവസരങ്ങൾ കുറയുകയും പ്രത്യാഘാതങ്ങൾ നേരിട്ടിട്ടും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് ചിന്മയി.

ആരോപണങ്ങൾക്കൊപ്പം വിവാദങ്ങളും ശക്തമായപ്പോൾ തനിക്ക് സാമൂഹിക മാദ്ധ്യമങ്ങളിൽ അശ്ലീല സന്ദേശങ്ങളും അസഭ്യ കമന്റുകളും വരാറുണ്ടെന്ന് ചിന്മയി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചിന്മയിക്ക് നഗ്നചിത്രം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത്. ചിന്മയിയെ കൂടാതെ സിനിമ മേഖലയിലുള്ള നിരവധി താരങ്ങളും ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾക്ക് ഇരയാകാറുണ്ട്.