കണ്ണൂർ: കീഴൂരിൽ സി.പി.എം പ്രവർത്തകൻ യാക്കൂബിനെ ബോംബെറിഞ്ഞ് കൊന്ന കേസിൽ ആർ.എസ്.എസ് നേതാവ് വത്സൻ തിലങ്കേരി ഉൾപ്പടെ 10 പേരെ വെറുതെ വിട്ടു. കേസിൽ ആദ്യ 5 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 6 മുതൽ 16 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. തലശേരി രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഇവരെ വെറുതെ വിട്ടത്.
അതേസമയം, കീഴൂർ മീത്തലെപുന്നാട് ദീപംഹൗസിൽ ശങ്കരൻ മാസ്റ്റർ (48) അനുജൻ വിലങ്ങേരി മനോഹരൻ എന്ന മനോജ് (42) തില്ലങ്കേരി ഊർപ്പള്ളിയിലെ പുതിയവീട്ടിൽ വിജേഷ് (38)കീഴൂർ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശൻ എന്ന ജോക്കർ പ്രകാശൻ (48) കീഴൂർ പുന്നാട് കാറാട്ട്ഹൗസിൽ പി കാവ്യേഷ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തി. ഇതിൽ ഒന്നാം പ്രതി ശങ്കരൻ മാസ്റ്റർ ആർ.എസ്.എസിന്റെ പ്രധാന നേതാവാണ്.
2006ലാണ് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ യാക്കൂബിനെ ബോംബെറിഞ്ഞ് കൊന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായിരുന്നു.