വാഷിംഗ്‌ടൺ: വിമാനം ഓട്ടോപൈലറ്റ് മോഡിലിട്ട് 15കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കോടീശ്വരന് അഞ്ച് വർഷം തടവു ശിക്ഷ. അമേരിക്കയിലെ പ്രമുഖ ബിസിനസുകാരനും കോടിപതിയുമായ സ്റ്റീഫൻ ബ്രാഡ്‌ലി മെൽ (53)നെയാണ് കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് നടപടി. വിമാനം പറത്തുന്നതിനെക്കുറിച്ച് പഠിപ്പിക്കാമെന്ന് പറഞ്ഞ് 15കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ഇയാൾ നിരവധി തവണ ആകാശത്ത് വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
2017ലാണ് കേസിന് ആസ്പദമായ സംഭവം. സോമർസെറ്റ് വിമാനത്താവളത്തിൽ നിന്നും മസാച്യുസെറ്റ്സിലെ ബാർൺസ്റ്റബിളിലേക്ക് പറക്കുന്നതിനെടയായായിരുന്നു ആദ്യം ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇരുവരും മാത്രമായിരുന്നു ചെറുവിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പൈലറ്റില്ലാതെ പറക്കാവുന്ന ഓട്ടോ പൈലറ്റ് മോഡിലിട്ടായിരുന്നു പീഡനം. പിന്നീടും നിരവധി തവണ ഇയാൾ ഇതേ രീതിയിൽ ആകാശത്ത് വച്ച് പെൺകുട്ടിയുമായി ലൈംഗിക ബന്ധം നടത്തിയെന്നാണ് പരാതി. പെൺകുട്ടിക്ക് ഇയാൾ നിരവധി തവണ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും പരാതിയിൽ പറയുന്നു.
വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനായ ബ്രാഡ്‌ലി മെലിന് നിരവധി എയർക്രാഫ്‌റ്റുകളും ഹെലിപ്പാഡും സ്വന്തമായുണ്ട്. ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമകൂടിയാണ് ബ്രാഡ്‌ലി.