കെ.എസ്.ആർ.ടി.സി മുതൽ വിരേന്ദർ സെവാഗ് വരെ കഴിഞ്ഞദിവസം ഒരു ജന്മദിനാശംസ നേർന്നു. ഒരു സൂപ്പർ ജന്മദിനാശംസ. ഇനി ആർക്കായിരുന്നു ആ ആശംസ എന്നല്ലേ? ലളിതമായ ഉത്തരം, ഒരേയൊരു ഉത്തരം....മോഹൻലാൽ. മലയാളത്തിന്റെ മഹാനടൻ ഇന്നലെ 59ന്റെ നിറവിലായിരുന്നു. മെഗാ സ്‌റ്റാർ മമ്മൂട്ടി മുതൽ ജൂനിയർ താരങ്ങൾ വരെ തങ്ങളുടെ പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ നേരാൻ മറന്നില്ല.
സിനിമാ മേഖലയിൽ നിന്നു മാത്രമല്ല സോഷ്യൽ മീഡിയ ആകമാനം കൊണ്ടാടുകയായിരുന്നു മോഹൻലാലിനെ ഇന്നലെ. തങ്ങളുടെ ലാലേട്ടനായി വിവിധ ഗാനങ്ങളുടെ മാഷപ്പുകളും അവർ പുറത്തിറക്കി. ഇപ്പോഴിതാ മോഹൻലാലിന് ഏറെ പ്രിയപ്പെട്ടതെന്ന് നിസംശയം പറയാവുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭാര്യ സുചിത്രയ്‌ക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ലാലിന്റെ പിറന്നാളാഘോഷമാണ് സംഭവം.
കേക്ക് മുറിച്ച് ഇരുവരും പരസ്‌പരം പങ്കുവയ്‌ക്കുന്ന വീഡിയോ ആന്റണി പെരുമ്പാവൂരാണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. പ്രിയദർശനടക്കമുള്ളവർ ആഘോഷത്തിൽ പങ്കുചേർന്നു.
വീഡിയോ കാണാം-