kaumudy-news-headlines

1. വോട്ടെണ്ണലിനിടെ വോട്ടിംഗ് മെഷീനിലെ വോട്ടും വിവിപാറ്റും തമ്മില്‍ വ്യത്യാസം ഉണ്ടെങ്കില്‍ വിവിപാറ്റിലെ വോട്ടുകള്‍ ആയിരിക്കും കണക്കില്‍ എടുക്കുക എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ടീക്കാറാം മീണ. ഇതില്‍ ആശയക്കുഴപ്പത്തിന്റെ കാര്യം ഇല്ല. വിവിപാറ്റ് വിധി സ്ഥാനാര്‍ത്ഥികള്‍ കണക്കില്‍ എടുത്തേ തീരൂ. അതേസമയം, വോട്ടെടുപ്പിന് ഉള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും ടീക്കാറാം മീണ. വോട്ടെണ്ണലിനായി 140 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ കൂടി നിയോഗിച്ചു.


2. പോളിംഗ് ദിവസം 7 വോട്ടിംഗ് മെഷീനുകളിലെ മോക് പോളിംഗ് ഡാറ്റ നീക്കാത്തത് വലിയ വിവാദം ആയിരുന്നു. ഇത് അവസാനം എണ്ണാനാണ് തീരുമാനം. വിവിപാറ്റുകള്‍ വരെ എണ്ണിത്തീര്‍ത്ത് വൈകിട്ട് 7 മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താന്‍ ആകുമെന്നാണ് പ്രതീക്ഷ . തിടുക്കം വേണ്ട എന്നും കൃത്യതയ്ക്കാണ് പ്രാധാന്യം എന്നും റിട്ടേണിംഗ് ഓഫീസര്‍മാരോട് നിര്‍ദേശിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍.
3 യാക്കൂബ് വധക്കേസില്‍ അഞ്ച് ആര്‍.എസ് .എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ എന്ന് കോടതി. ശങ്കരന്‍, മനോജ്, വിജേഷ്, പ്രകാശന്‍. പി. കാവ്യേഷ് എന്നിവര്‍ കുറ്റക്കാര്‍. ആറ് മുതല്‍ പതിനാറ് വരെ ഉള്ള പ്രതികളെ കോടതി വെറുതെ വിട്ടു. വെറുതെ വിട്ടവരില്‍ ആര്‍.എസ്.സ് നേതാവ് വത്സന്‍ തില്ലങ്കരിയും. തലശേരി സെഷന്‍സ് കോടതിയുടെതാണ് വിധി. പ്രതികളുടെ ശിക്ഷ അല്‍പസമയത്തിനകം പ്രഖ്യാപിക്കും.
4 മഞ്ചേരിയില്‍ ആളുമാറി ശസത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഏഴ് വയസുകാരന്‍ ഡാനിഷിന് ആണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൂക്കിന് പകരം വയറിന് ശസ്ത്രക്രിയ നടത്തിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു
5 കരുവാരകുണ്ട് കേരളാംകുണ്ട് സ്വദേശി മജീദ്, ജഹാന ദമ്പതികളുടെ മകന്‍ ഏഴു വയസുകാരന്‍ മുഹമ്മദ് ഡാനിഷിനെ ആണ് ഹെര്‍ണിയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടിയുടെ പിതാവ് പരാതിപ്പെട്ടു എങ്കിലും മുഹമ്മദ് ഡാനിഷിന് ഹെര്‍ണിയയും ഉണ്ടായിരുന്നു എന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടി. ഇതിനു പിന്നാലെ ബന്ധുക്കള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ആണ് വീഴ്ച സമ്മതിച്ചത്
6 ജമ്മു കാശ്മീരിലെ കുല്‍ഗാമയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഗോപാല പുരയില്‍ ഇന്നലെ അര്‍ധ രാത്രിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരുടെ സാന്നിധ്യം ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലില്‍ ആണ് ഭീകരരെ കണ്ടെത്തിയത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ഷൗക്കത്ത് അഹമ്മദ് ദാര്‍ ആണ് മരിച്ചവരില്‍ ഒരാള്‍. മേഖലയില്‍ വെടിവെപ്പ് തുടരുക ആണെന്നും റിപ്പോര്‍ട്ടുകള്‍.
7 പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളില്‍ ആയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചരിത്രത്തില്‍ ഇത് ആദ്യമായാണ് മുഴുവന്‍ വോട്ടിംഗ് യന്ത്രങ്ങളോടൊപ്പം വിവിപാറ്റ് മെഷീനുകളും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത്
8 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഉച്ചക്ക് മുന്‍പായി തന്നെ അറിയാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം തപാല്‍ വോട്ടുകള്‍ എണ്ണിയ ശേഷം മാത്രമേ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ നടക്കു. ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി വോട്ടിംഗ് യന്ത്രത്തിലെ ഫലവുമായി ഒത്തു നോക്കുകയും ചെയ്യും. നിലവിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം അനുസരിച്ച് അവസാന റൗണ്ട് വോട്ടണ്ണലിന് ശേഷമേ ഈ താരതമ്യം നടക്കൂ. എന്നാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ ആദ്യം തന്നെ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കമ്മിഷന്‍ പരിശോധിക്കുമോ എന്ന് കണ്ടറിയേണ്ടത്
9 ഇന്നലെ പ്രതിപക്ഷ പാര്‍ട്ടികള്‍ നേരിട്ട് കണ്ട് ഉന്നയിച്ച ആവശ്യങ്ങള്‍ ഇന്ന് ചേരുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ യോഗം ചര്‍ച്ച ചെയ്യുകയും. അതേസമയം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വോട്ടിംഗ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ, സി.സി.ടി.വി നിരീക്ഷണം, യന്ത്രങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റുന്നത് തുടങ്ങിയ പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ പൊതു ജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ ആകും. കഴിഞ്ഞ ദിവസം ഉയര്‍ന്ന വ്യാപകമായ പരാതികള്‍ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി.
10 വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട ഉണ്ടായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തകരോട് പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മീററ്റിലടക്കം എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ പ്രവര്‍ത്തകര്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തോട് ചേര്‍ന്ന് ക്യാമ്പ് ചെയ്യുന്നുണ്ട്.
11 മണര്‍കാട് കസ്റ്റഡി ആത്മഹത്യയില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. നടപടി, സിവില്‍ പൊലീസ് ഓഫീസര്‍ സെബാസ്റ്റ്യന്‍ വര്‍ഗീസ്, ജി.ഡി ചാര്‍ജ് എ.എസ്.ഐ പ്രസാദ് എന്നിവരെ. ഇരുവര്‍ക്കും ശ്രദ്ധകുറവ് ഉണ്ടായി എന്ന് ചൂണ്ടി കാട്ടിയാണ് വകുപ്പ് തല നടപടി. ഇരുവര്‍ക്കും എതിരെ നടപടി എടുത്തത് കോട്ടയം എസ്.പി ഹരിശങ്കര്‍. മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത മണര്‍കാട് സ്വദേശി നവാസിനെ സെല്ലില്‍ അടച്ചിരുന്നില്ല. നവാസിനെ കാണാതായതോടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആണ് ഇയാള്‍ ശുചിമുറിയില്‍ കയറിയതായി വ്യക്തമാകുന്നത്.
12 പരിശോധനയില്‍ നവാസ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്തുക ആയിരുന്നു. പൊലീസുകാര്‍ക്ക് എതിരെ നടപടി എടുക്കും എന്ന് കോട്ടയം എസ്.പി ഇന്നലെ അറിയിച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷനും സുപ്രീം കോടതിയും പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തും എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.