autoriksha

ലണ്ടൻ: സാധാരണക്കാരൻറെ വാഹനമാണ് ഓട്ടോറിക്ഷ. നമ്മുടെ ഓട്ടോ ചേട്ടന്മാർ മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വേഗത്തിലാണ് ഓട്ടോ ഓടിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ഓട്ടോ പോയാലോ? അങ്ങനെയൊക്കെ സാധിക്കുമോ എന്ന് ചിന്തിക്കാൻ വരട്ടെ.മണിക്കൂറിൽ 119.58 കിലോമീറ്ററിൽ ഓട്ടോയോടിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് മാറ്റ് എവറാഡ് എന്ന ബ്രിട്ടീഷ് പൗരൻ. യുകെയിലെ എസ‌െക്സിലെ ലിവിങ്ടൺ എയർഫീൽഡിലാണ് പ്രകടനം നടന്നത്.

ഒരു യാത്രക്കാരനെ പിന്നിലിരുത്തിയാണ് മാറ്റ് എവറാഡ് ഓട്ടോ ഓടിച്ചത്.110 കിലോമീറ്ററായിരുന്നു യുവാവിന്റെ ലക്ഷ്യം. എന്നാൽ 119.58 കിലോമീറ്റർ വേഗത്തിൽ ഓട്ടോ ഓടിച്ചു. ആഗ്രഹിച്ചതിലും മികച്ച രീതിയിൽ പ്രകടനം കാഴ്ചവച്ചതിൽ താൻ അതീവ സന്തുഷ്ടനാണെന്ന് നേട്ടം സ്വന്തമാക്കിയതിന് ശേഷം അദ്ദേഹം പറഞ്ഞു. ഒരു കൗതുകത്തിന്റെ പുറത്താണ് 3000 പൗണ്ട് മുടക്കി യുവാവ് ഓട്ടോ വാങ്ങിയത്. ശേഷം വാഹനത്തിൽ 350 സിസി എൻജിന് പകരം ദെയ്ഹാറ്റ്സുവിന്റെ 1300സിസി എഫ്ഐ എൻജിൻ ഘടിപ്പിക്കുകയായിരുന്നു.