saudi-arabia

സൗദി: സൗദി അറേബ്യയ്‌ക്ക് നേർക്കുള്ള ആക്രമണം യെമനിലെ ഹൂതി വിമതർ ശക്തമാക്കുന്നതായി സൂചന. കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളിൽ ഇരുന്നൂറിലേറെ മിസൈലുകളാണ് സൗദിയെ ലക്ഷ്യമിട്ട് ഹൂതികൾ പ്രയോഗിച്ചത്. വിമാനത്താവളങ്ങളും നഗരപ്രദേശങ്ങളുമാണ് അക്രമകാരികൾ കൂടുതലും ലക്ഷ്യം വയ്‌ക്കുന്നത്. ബുധനാഴ്ച പുലർച്ചെയും സൗദി നഗരമായ നജ്രാനിലെ എയർപോർട്ടിനെതിരെ ആക്രമണം നടന്നുവെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസങ്ങളിൽ മെക്ക, തായിഫ്, ജിദ്ദ എന്നീ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ മിസൈൽ ആക്രമണം. ഇതിൽ പലതും അമേരിക്കയുടെ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ സഹായത്തോടെ തകർത്തു. തിങ്കളാഴ്ച മക്കയെ ലക്ഷ്യമിട്ട് തൊടുത്ത മിസൈൽ മക്കയിൽ നിന്ന് 90 കിലോമീറ്റർ അകലെ തായിഫ് നഗരത്തിനു മുകളിൽ വച്ചാണ് തകർത്തത്.

സൗദിയുടെ ഏറ്റവും വലിയ വരുമാനമാർഗ്ഗമായ എണ്ണ പൈപ്പ് ലൈനുകൾ കേന്ദ്രീകരിച്ചും ആക്രമണം നടക്കുന്നുണ്ട്. യെമനിലെ വിമതർക്കു നേരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും തിരിച്ചടിക്കുന്നുണ്ട്.