കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) 2019 അദ്ധ്യയന വർഷത്തെ ബി ടെക്, ഇന്റഗ്രേറ്റഡ് എം.എസ്‌സി ഫോട്ടോണിക്‌സ് കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റിന്റെ ഓപ്ഷൻ 25 വരെ രജിസ്റ്റർ ചെയ്യാം. ബി ടെക് ലാറ്ററൽ എൻട്രി കോഴ്‌സിലേക്കുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ 25 ന് ആരംഭിക്കും. കോഴ്‌സുകളിലേക്കുള്ള അലോട്ടുമെന്റിന് പരിഗണിക്കപ്പെടാൻ നിർബന്ധമായും ഓപ്ഷൻ രജിസ്റ്റർ ചെയ്യണമെന്ന് പ്രവേശനവിഭാഗം ഡയറക്ടർ അറിയിച്ചു.
ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻ സയൻസ്, ബി. വോക് തുടങ്ങിയ കോഴ്‌സുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രണ്ടു കോഴ്‌സുകളുടെയും അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യണമെന്നില്ല. ഈ രണ്ടു കോഴ്‌സുകളിലേക്കും റാങ്കിനെ അടിസ്ഥാനമാക്കി പ്രത്യേക അലോട്ട്‌മെന്റ് നടത്തും. അലോട്ട്‌മെന്റ് ഷെഡ്യൂൾ, ഓപ്ഷൻ രജിസ്‌ട്രേഷൻ, പ്രവേശന നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.admissions.cusat.ac.in.
കുസാറ്റ് : ഇന്നത്തെ പരീക്ഷകൾക്ക് മാറ്റമില്ല
കൊച്ചി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പ്രമാണിച്ച് ഇന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഒഫ് എൻജിനിയറിംഗിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചെങ്കിലും ബി.ടെക് പരീക്ഷകൾ തടസമില്ലാതെ എസ്.ഒ.ഇ ഓൾഡ് കെട്ടിടത്തിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.. സമയത്തിലും മാറ്റമില്ല.