horse

നോര്‍വേ: കുതിരപ്പുറത്ത് പരീക്ഷയെഴുതാൻ പോയ കൃഷ്ണ എന്ന തൃശ്ശൂർക്കാരിയുടെ വീഡിയോ നമ്മൾ കൗതുകത്തോടെ കാണുകയും പെൺകുട്ടിയെ അഭിനന്ദിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കുതിരയെപ്പോലെ നാലുകാലിൽ അനായാസം ഓടിച്ചാടി നടക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഐല ക്രിസ്‌റ്റിന്‍ എന്ന നോല്‍വേ സ്വദേശിനിയാണ് സമൂഹമാദ്ധ്യമങ്ങളുടെ മനം കവർന്നിരിക്കുന്നത്.

കുട്ടിക്കാലം മുതല്‍ ഐല ക്രിസ്‌റ്റിന് നായകളെ വലിയ ഇഷ്ടമായിരുന്നു. നായകളെപ്പോലെ നാലുകാലില്‍ നടക്കുകയും ചാടുകയുമൊക്കെ ചെയ്യുമായിരുന്നു. വളരുന്തോറും ആ ഇഷ്ടത്തിന് മാറ്റം വന്നുകൊണ്ടിരുന്നു. നായകൾക്ക് പകരം കുതിരകളെ സ്നേഹിക്കാൻ തുടങ്ങി.സ്നേഹം മാത്രമല്ല കുതിരകളുടെ നടത്തത്തെയും ചാട്ടത്തെയുമൊക്കെ അനുകരിക്കാനും ആരംഭിച്ചു.

കുതിരയെപ്പോലെ ഓടുക എന്നത്‌ മനുഷ്യര്‍ക്ക്‌ അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല.ഐല അത് അനായാസം ചെയ്യുന്നു.നാലുകാലിൽ ഓടിച്ചാടുന്ന വീഡിയോ ഐല തന്നെയാണ് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്.വളരെപ്പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. കുതിരപ്പെണ്‍കുട്ടി എന്നാണ്‌ ഇന്‍സ്റ്റഗ്രാമിലെ അവളുടെ വിളിപ്പേര്‌. വീഡിയോ കണ്ട് ചിലർ തനിക്ക് ഭ്രാന്താണെന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും താൻ അതൊന്നും കാര്യമാക്കാറില്ലെന്ന് ഐല പറയുന്നു.

വീഡിയോ