വിളിച്ചാൽ വിളി കേൾക്കുന്ന,കരഞ്ഞാൽ കണ്ണുതുടയ്ക്കുന്ന ഒരേയൊരു ദൈവമാണ് അമ്മ. ലോകത്ത് നിസ്വാർത്ഥമായ സ്നേഹം ഉണ്ടെങ്കിൽ അത് അമ്മയുടെതാണെന്ന് പറയാറുണ്ട്. പത്ത് മാസം വയറ്റിലും, അഞ്ച് വഷം കൈകളിലും ജീവിതകാലം മുഴുവൻ ഹൃദയത്തിലും ഒരമ്മ തന്റെ മക്കളെ ചുമക്കുന്നു. ഒരു അമ്മയുടേയും മകളുടേയും ക്യൂട്ട് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
കുഞ്ഞു മകളുടെ കൈപിടിച്ച് അവൾക്ക് ചുറ്റുമുള്ള മനോഹരമായ കാഴ്ചകൾ കാണിച്ച് കൊടുക്കുന്ന, അവൾക്കൊപ്പം കണ്ണുപൊത്തിക്കളിക്കുന്ന,അവളെ സൈക്കിളോടിക്കാൻ പഠിപ്പിക്കുന്ന അമ്മയാണ് വീഡിയോയിലുള്ളത്.കുഞ്ഞി പൊങ്കിളിയേ...അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഒരു ഗാനം’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മീനാക്ഷിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികളും സംഗീതവും കാമറയും റോസ് ജോയിയുടെയാണ്.