exam-

ഗാന്ധിനഗർ: ഒരു സംസ്ഥാനത്തെ ഒട്ടുമിക്ക ഹയർസെക്കൻഡറി സ്കൂളുകളും എട്ടുനിലയിൽ പൊട്ടിയാൽ എങ്ങനെയിരിക്കും. ഗുജറാത്തിലെ ഹയർസെക്കൻഡറി ബോർഡ് നടത്തിയ പരീക്ഷയുടെ ഫലം വന്നപ്പോഴാണ് ഇതിന് സമാനമായ അവസ്ഥയുണ്ടായത്. ഗുജറാത്തിലെ 63 വിദ്യാലയങ്ങളിൽ ഒരു വിദ്യാർത്ഥിപോലും ജയിച്ചിട്ടില്ല! 66.97 ശതമാനമാണ് ആകെ വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 67.5 ശതമാനമായിരുന്നു. 8,22,823 വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ 5,51,023 പേർ വിജയിച്ചു. ബോർഡ് ചെയർമാൻ എ.ജെ ഷായാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയാണ് ഫലം പ്രസിദ്ധീകരിച്ചത്.

അതേസമയം,​ 366 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ 88.11 ശതമാനം വിജയമുണ്ട്. ഹിന്ദി മീഡിയത്തിൽ 72.66 ശതമാനമാണ് വിജയം. ഗുജറാത്തി മീഡിയം സ്കൂളുകളിൽ 64.58 ശതമാനം മാത്രമാണ് വിജയം.