ബിരുദം: സ്‌പോർട്‌സ് ക്വോട്ട
വിവിധ യു.ജി. പ്രോഗ്രാമുകളിലേക്ക് സ്‌പോർട്‌സ് ക്വോട്ടയിലേക്ക് അപേക്ഷിച്ചിട്ടുള്ളവർ ഇന്ന് മുതൽ 25ന് വൈകിട്ട് നാലിന് മുമ്പായി ഓപ്ഷൻ നൽകിയിട്ടുള്ള എതെങ്കിലും കോളേജിൽ സർട്ടിഫിക്കറ്റുകളുടെ അസലും അപേക്ഷയുടെ പ്രിന്റ് ഔട്ടുമായി സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ഹാജരാകണം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എ മൾട്ടിമീഡിയ/സിനിമ ആൻഡ് ടെലിവിഷൻ/ആനിമേഷൻ/ ഗ്രാഫിക് ഡിസൈൻ (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ് സി.എസ്.എസ്.) പരീക്ഷകളുടെ പ്രാക്ടിക്കൽ 27ന് ആരംഭിക്കും.
വൈവാവോസി
നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2017 അഡ്മിഷൻ റഗുലർ, 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ വൈവാവോസി ജൂൺ മൂന്നുമുതൽ മൂവാറ്റുപുഴ നിർമ്മല കോളേജിൽ ആരംഭിക്കും.
നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (2016 അഡ്മിഷൻ റഗുലർ, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പ്രൈവറ്റ് ഡിഗ്രി ഫെബ്രുവരി/മാർച്ച് 2019 പരീക്ഷയുടെ വൈവാവോസി ജൂൺ 11, 12 തീയതികളിൽ നടക്കും.
ബി.എ., ബി.എഫ്.എ.
തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ ബി.എ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ബി.എ വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, ബി.എഫ്.എ. (നാല് വർഷം), പെയിന്റിംഗ്, അപ്ലൈഡ് ആർട്ട് ആൻഡ് സ്‌കൾപ്ചർ കോഴ്‌സുകൾക്കാണ് അപേക്ഷിക്കാവുന്നത്. 29 വരെ അപേക്ഷ നൽകാം. വിശദവിവരം വെബ്‌സൈറ്റിൽ.
എൽ എൽ.ബി.
ആറാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി. (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ അസൽ തിരിച്ചറിയൽ രേഖയുമായി 24, 25 തീയതികളിൽ സർവകലാശാല ഓഫീസിൽ ഹാജരാകണം.
പരീക്ഷാഫലം
ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഒഫ് സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.