hfghjh

ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുപോകാനായി തിര‌ഞ്ഞെടുപ്പ് കമ്മീഷൻ കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് ആരോപണമുയർത്തി ആർ.ജെ.ഡി നേതാവ് തേസ്വി യാദവ്. ട്വിറ്റർ വഴിയാണ് യാദവ് ആരോപണമുയ‌ർത്തിയത്. തന്റെ ട്വീറ്റിനൊപ്പം ഇ.വി.എം ചുമക്കുന്ന ഒരു കുട്ടിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 'ബിഹാറിൽ ഇ.വി.എം കൊണ്ടുപോകാൻ കുട്ടികളെയാണ് ഉപയോഗിക്കുന്നത്.' തേജസ്വി യാദവ് ട്വിറ്ററിൽ കുറിച്ചു. ഇത്തരത്തിൽ ഹോട്ടലിലേക്ക് മാറ്റിയ ഇ.വി.എമ്മുകൾ പിന്നീട് മജിസ്രേട്ടിന്റെ സാനിദ്ധ്യത്തിലാണ് തിരികെ എത്തിച്ചതെന്നും തേജസ്വി യാദവ് ട്വിറ്ററിൽ കുറിച്ചു.

ഇ.വി.എമ്മുകളിൽ തിരിമറി നടന്നിട്ടുണ്ടെന്നുളള പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾ മുറുകുന്നതിനിടെയാണ് തേജസ്വി യാദവിന്റെ വെളിപ്പെടുത്തൽ വരുന്നത്. വി.വി. പാറ്റ് സ്ലിപ്പുകൾ ഒത്തുനോക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 22 പ്രതിപക്ഷ നേതാക്കൾ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്ന് പറ‌ഞ്ഞുകൊണ്ട് ഇത് നടപ്പാക്കാൻ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിക്കുകയായിരുന്നു. രാജ്യത്തുടനീളം ഇ.വി.എം സ്ട്രോംഗ് റൂമുകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ മുന്നുട്ടിറങ്ങിയിട്ടുണ്ട്.