blast

ശ്രീനഗർ: ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനികപരിശീലനത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ എട്ടുപേർക്ക് പരിക്ക്. പൂഞ്ചിലെ നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. പൂഞ്ചിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇത് ഐഇഡി സ്ഫോടനമല്ലെന്നും പരിശീലനത്തിനിടെയുണ്ടായ സ്ഫോടനമാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു.