പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ് സ്ട്രീം) & രണ്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (ഓൾഡ് സ്‌കീം/മെഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 21 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബി.എസ് സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി, ബി.എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബി.വോക് സോഫ്ട്‌വെയർ ഡെവലപ്പ്‌മെന്റ് (2016 അഡ്മിഷൻ റഗുലർ, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലങ്ങൾ വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 4 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (337) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 4 വരെ അപേക്ഷിക്കാം.

കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് അഞ്ചാം സെമസ്റ്റർ ബി.എസ് സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328) (2016 അഡ്മിഷൻ റഗുലർ, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി), ബി.എസ്.ഡബ്ല്യൂ (315) (2016 അഡ്മിഷൻ റഗുലർ, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലങ്ങൾ വെബ്‌സൈറ്റിൽ. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ജൂൺ 4 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (320) (2016 അഡ്മിഷൻ റഗുലർ, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 4 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് (സിആർ - സിബിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 4 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ എം.സി.എ (2015 സ്‌കീം) റഗുലർ & സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.എ (അറബിക്, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, മ്യൂസിക്, ഡാൻസ്) എം.എസ് സി (സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, എൻവയോൺമെന്റൽ സയൻസ്, ഹോം സയൻസ്, മൈക്രോബയോളജി) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് ജൂൺ 10 വരെ അപേക്ഷിക്കാം.


പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോഇൻഫർമാറ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 23 ന് നടത്തും.

മൂന്നാം സെമസ്റ്റർ എം.എസ് സി ഇലക്‌ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 11, 12 തീയതികളിൽ നടത്തും.

വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ഒന്നാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ് (2018) ബാച്ചിന്റെ ഡിജിറ്റൽ ഇലക്‌ട്രോണിക്സ് പ്രാക്ടിക്കൽ ക്ലാസ് 25, 26, ജൂൺ 1, 2 തീയതികളിൽ കാര്യവട്ടം എൻജിനിയറിംഗ് കോളേജിൽ നടത്തും. വിശദവിവരങ്ങൾ www.ideku.net ൽ.


പരീക്ഷാഫീസ്

രണ്ടാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽ എൽ.ബി (റഗുലർ & സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ 29 വരെയും 50 രൂപ പിഴയോടെ 31 വരെയും 125 രൂപ പിഴയോടെ ജൂൺ 1 വരെയും ഓൺലൈനായി അപേക്ഷിക്കാം.


ഒന്നാം വർഷ ബിരുദ പ്രവേശനം - പുതിയ സ്വാശ്രയ
കോളേജുകൾ/കോഴ്സുകൾ ഓൺലൈൻ അപേക്ഷ നൽകാം

സർവകലാശാലയിൽ പുതുതായി മൂന്ന് സ്വാശ്രയ കോളേജുകൾക്ക് അഫിലിയേഷൻ നൽകിയിരിക്കുന്നു. ഗ്രേയ്സ് ഇന്റർ നാഷണൽ അക്കാഡമി, മുസാവരിക്കുന്ന്, പേപ്പർ മിൽ പി.ഒ., പുനലൂർ - ബി.ബി.എ (40 സീറ്റ്) ബി.കോം ഇലക്ടീവ് ഫിനാൻസ് (40 സീറ്റ്) ബി.കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (2b) (40 സീറ്റ്); ഐ.എം.ഡി.ആർ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, പുരുഷോത്തംഗിരി, ഇറയംകോട്, ചെറിയകൊണ്ണി, തിരുവനന്തപുരം - ബി.ബി.എ (40 സീറ്റ്) ബി.കോം - ഇലക്ടീവ് ഫിനാൻസ് (40 സീറ്റ്) ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീഡ്യുവർ ആൻഡ് പ്രാക്ടീസ് (2a) (40 സീറ്റ്); ട്രാവൻകൂർ ആർട്സ് ആൻഡ് സയൻസ് കോളേജ് മടത്തറ, തിരുവനന്തപുരം - ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (40 സീറ്റ്) ബി.കോം ഇലക്ടീവ് ഫിനാൻസ് (40 സീറ്റ്) ബി.കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (2b) (40 സീറ്റ്) അനുവദിച്ചിരിക്കുന്നു.
വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. നിലവിൽ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കും ഈ കോളേജുകളും കോഴ്സുകളും അപേക്ഷയിൽ ചേർക്കാം. പുതിയതായി കോളേജുകളും കോഴ്സുകളും നൽകുന്ന വിദ്യാർത്ഥികൾ മാറ്റം വരുത്തിയ പുതിയ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. സർവകലാശാലയിലേയ്ക്ക് അപേക്ഷകൾ ഒന്നും തന്നെ അയയ്‌ക്കേണ്ടതില്ല. ഓൺലൈൻ അപേക്ഷ അവസാന തീയതി ജൂൺ 3.