തിരുവനന്തപുരം:ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ തത്സമയ അവലോകനത്തിനായി വിപുലമായ സൗകര്യങ്ങളൊരുക്കി കൗമുദി ടി.വി. രാവിലെ 8 മുതൽ ഫലപ്രഖ്യാപനത്തിന്റെ വിശകലനങ്ങളുമായി മഷിനോട്ടം എന്ന പേരിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് അവലോകന പരിപാടി സംപ്രേഷണം ചെയ്യുന്നത്.പ്രധാനപ്പെട്ട വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും തത്സമയം വിവരങ്ങളുമായി റിപ്പോർട്ടർമാർ ചേരും. രാജ്യത്തെയും കേരളത്തിലേയും രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രമുഖ മാദ്ധ്യമ പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും പങ്കെടുക്കും.